ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വിക്രം ചിത്രം ‘ധ്രുവനച്ച്ത്തിര’ റിലീസിനൊരുങ്ങുന്നു

ആരാധകര്‍ കുറച്ച് വര്‍ഷങ്ങളായി കാത്തിരിക്കുന്ന ചിയാന്‍ വിക്രം- ഗൗതം മേനോന്‍ ചിത്രം’ധ്രുവനച്ച്ത്തിര’ ത്തിന്‍റെ ഡബ്ബിങ് ആരംഭിച്ചതായി റിപ്പോർട്ട്. സിനിമയുടെ റിലീസ് ഉടനെയുണ്ടാകുമെന്നും സൂചനയുണ്ട്.

ഗൗതം മേനോന്‍ ചിത്രത്തിന്റെ മറ്റ് ജോലികള്‍ പൂര്‍ത്തിയാക്കുകയാണ്. ചിത്രത്തിന്റെ വര്‍ക്കുകള്‍ എത്രയും വേഗം അവസാനിപ്പിച്ച് റിലീസ് ചെയ്യണമെന്ന് സംവിധായകനോട് വിക്രം ആവശ്യപ്പെട്ടിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി മെയ് മാസത്തില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

2016ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചില സാങ്കേതിക തടസങ്ങളാല്‍ ചിത്രീകരണം നിര്‍ത്തി വയ്‌ക്കേണ്ടതായി വന്നു. ഏഴ് രാജ്യങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. സ്പൈ ത്രില്ലറായ ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. വിക്രമിന് പുറമെ ഐശ്വര്യ രാജേഷ്, ഋതു വര്‍മ, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്ത് കുമാര്‍, ദിവ്യദര്‍ശിനി, മുന്ന, സതീഷ് കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

മണിരത്‌നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിന്‍ സെല്‍വനാ’ണ് വിക്രമിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം സെപ്റ്റംബര്‍ 30ന് തിയേറ്ററുകള്‍ എത്തും. വിക്രം, ഐശ്വര്യ റായ്, പ്രകാശ് രാജ്, തൃഷ്, കാര്‍ത്തി അടക്കം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel