ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം വലിയ നഷ്ടം; മന്ത്രി സജി ചെറിയാൻ

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മന്ത്രി സജി ചെറിയാൻ അനുശോചിച്ചു.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം അത്യന്തം വേദനാജനകമാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ മുതിർന്ന വ്യക്തിത്വമെന്ന നിലയിൽ അടുത്ത സൗഹൃദം എല്ലാവരുമായും പുലർത്തിയ വ്യക്തിയാണ് അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.

പക്വമായ നിലപാടുകളും മിതത്വം നിറഞ്ഞ ഭാഷയുമായി ഏവരുടെയും ബഹുമാനം പിടിച്ചുപറ്റുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കേരളത്തിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ വലിയ നഷ്ടം സൃഷ്ടിക്കും. ആദരവോടെ അനുശോചനങ്ങൾ നേരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News