വനിതാ ദിനം വന്നണയുമ്പോൾ വേറിട്ട കഥയുമായി ഒരു മലയാളി വീട്ടമ്മ

മുംബൈ ഉപനഗരമായ കല്യാണിലാണ് പുഷ്പയും രണ്ടു പെൺമക്കളും ജീവിക്കുന്നത്. ഭർത്താവിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഒരു ഡൈ മേക്കറായ സുബ്രമണ്യം പരിമിതമായ വരുമാനത്തിലും കുടുംബത്തെ അല്ലലറിയിക്കാതെയാണ് ചേർത്ത് പിടിച്ചിരുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് സുബ്രമണ്യൻ മുൻഗണന നൽകിയിരുന്നു. രണ്ടും പെൺകുട്ടികളും പഠിക്കാനും മിടുക്കികളാണ് .

നിനച്ചിരിക്കാതെ വന്ന കൊവിഡ് വരുമാനം കുറച്ചെങ്കിലും അതൊന്നും കുടുംബ ജീവിതത്തെ ബാധിക്കാതിരിക്കാൻ സുബ്രമണ്യൻ ശ്രദ്ധിച്ചിരുന്നു.എന്നാൽ ജീവിതം തകിടം മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു.

രണ്ടു പെണ്മക്കളോടൊപ്പം അല്ലലില്ലാതെ കഴിഞ്ഞിരുന്ന ഇവരുടെ ജീവിതത്തിലേക്ക് ഒരു ഇടിത്തീ പോലെയായിരുന്നു സുബ്രണ്യന്റെ മരണ വാർത്ത കടന്നു വന്നത്. കുടുംബ നാഥന്റെ അകാല വിയോഗം അനാഥമാക്കിയത് കുറെ ജീവിത സ്വപ്നങ്ങളാണ്. ചെറിയ വരുമാനത്തിൽ ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന സുബ്രമണ്യൻ പറയാതെ കടന്നു പോകുമ്പോൾ മിച്ചം വച്ചത് ഊഷ്മളമായ കുറച്ച് ഓർമ്മകൾ മാത്രമായിരുന്നു.

ആദ്യ വാക്സിനേഷനെ തുടർന്നുണ്ടായ ശ്വാസതടസ്സവും തളർച്ചയുമാണ് മരണത്തിൽ കലാശിച്ചതെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ ഇതിന് കാരണമായത് ഇവർ അറിയാതെ പോയ മാരകമായ അസുഖമായിരുന്നു.

മുംബൈയിലെ കെ ഇ എം ആശുപത്രിയിലെ പരിശോധനയിലാണ് ജി ബി എസ് എന്ന അസുഖം കണ്ടെത്തിയത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ നിർജീവമാക്കി ഞരമ്പുകളെ ആക്രമിക്കുന്ന ഒരു അപൂർവ രോഗമാണ് ജി ബി എസ് സിൻഡ്രോം . ഇത്തരം അസുഖമുള്ള രോഗികൾ കൊവിഡ് വാക്സിൻ എടുക്കുന്നതിന് മുൻപ് വിദഗ്ദോപദേശം തേടണമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.

10 ദിവസം ആശുപത്രിയിൽ കഴിഞ്ഞെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ദുഃഖം അടക്കാനാകാതെ പുഷ്പ പറയുന്നു.

18 വയസ്സുകാരിയായ പുഷ്പയെ ഇരുപതു വർഷം മുൻപാണ് സുബ്രമണ്യൻ പാലക്കാട് നിന്ന് വിവാഹം കഴിച്ച് കല്യാണിലേക്കു കൊണ്ട് വന്നത്. ഒരു പത്താം ക്ലാസുകാരിയുടെ പരിമിതിയിൽ കുടുംബിനിയായി കഴിഞ്ഞിരുന്ന പുഷ്പക്ക് പുറം ലോകവുമായി ഒരു ബന്ധവുമില്ലായിരുന്നു.

കുടുംബ കാര്യങ്ങളും മക്കളുടെ വിദ്യാഭ്യാസവും ഭർത്താവ് കൃത്യമായാണ് നോക്കിയിരുന്നതെന്ന് പുഷ്പ പറയുന്നു. ഇതിനിടയിൽ ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കുകയായിരുന്നു പുഷ്പ. അതിപ്പോഴാണ് വലിയ വെല്ലുവിളിയായി മാറിയതെന്ന് രണ്ടു പെൺ മക്കളെയും ചേർത്ത് പിടിച്ച് പുഷ്പ പരിതപിക്കുന്നു.

BBA ഒന്നാം വർഷമാണ് മൂത്ത മകൾ. നല്ലൊരു ചിത്രകാരി കൂടിയാണ്.സുമനസ്സകളുടെ ചെറിയ സഹായങ്ങളാണ് ഇവരുടെ ഏക ആശ്വാസം .

നല്ലവരായ കുറച്ചു സ്ത്രീകളുടെ സഹായത്താലാണ് ഒരു തയ്യൽ മെഷിൻ വാങ്ങാൻ കഴിഞ്ഞത്. എന്നാൽ കൊവിഡ് പ്രതിസന്ധിയിൽ ഉപജീവനമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണെന്ന് പുഷ്പ പറയുന്നു.

രണ്ടാമത്തെ മകൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഹോട്ടൽ മാനേജ്‌മന്റ് എടുക്കണമെന്നാണ് സ്വപ്നം.

കുട്ടികൾക്ക് ട്യൂഷനെടുത്തും മറ്റുമാണ് വീട്ടിലെ ചെറിയ ആവശ്യങ്ങൾ നടത്തുവാൻ ഈ പെൺകുട്ടിയും കഷ്ടപ്പെടുന്നത്.

മക്കളുടെ വിദ്യാഭ്യാസം മാത്രമാണ് പുഷ്പയുടെ അവശേഷിക്കുന്ന സ്വപ്നം.

കൊവിഡ് തകർത്ത സ്വപ്നങ്ങൾക്ക് പുതുജീവൻ ലഭിക്കുമെന്ന പ്രത്യാശയിലാണ് ഇവരെല്ലാം. സ്ത്രീ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തലുമായി ഒരു വനിതാ ദിനം കൂടി കടന്നു വരുമ്പോൾ പുഷ്പയുടെ അതിജീവന കഥയും ചേർത്ത് വയ്ക്കണം

Pushpalatha Subramannin Naduvilparambil
Account No: 5166684393
IFSC code: CBINO283773
Bank: Central Bank of India
Branch: kalyan (East)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News