സെന്ന ഹെഗ്‌ഡെ പുത്തൻ ചിത്രം ‘1744 വൈറ്റ് ഓള്‍ട്ടോ’ പോസ്റ്റർ പുറത്ത്; പൊലീസായി ഷറഫുദ്ദീന്‍

തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രം ‘1744 വൈറ്റ് ഓള്‍ട്ടോ’ യുടെ പുതിയ പോസ്റ്റര്‍ പുറത്തവിട്ടു. പൊലീസ് വേഷത്തിലുള്ള ഷറഫുദ്ദീനാണ് പോസ്റ്ററിലുള്ളത്. സെന്ന ഹെഗ്‌ഡെയും ഷറഫുദ്ദീനും പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

പതിനെട്ട് ദിവസംകൊണ്ടാണ് 1744 വൈറ്റ് ഓള്‍ട്ടോയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. വിന്‍സി അലോഷ്യസാണ് നായിക. രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്രീരാജ് രവീന്ദ്രന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഹരിലാല്‍ കെ രാജീവ്. സെന്ന ഹെഗ്‌ഡെ, അര്‍ജുന്‍ ബി, ശ്രീരാജ് രവീന്ദ്രന്‍ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

1744 വൈറ്റ് ഓള്‍ട്ടോയുടെ സെറ്റില്‍ അഭ്യന്തര പരിഹാര സെല്‍ രൂപീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. നിര്‍മ്മാതാക്കളായ കബനി ഫിലിംസാണ് പെരുമാറ്റച്ചട്ടം നടപ്പിലാക്കിയത്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അനിശ്ചിതത്വം നലനില്‍ക്കെയാണ് മാതൃകയായി സെന്ന ഹെഗ്‌ഡെ എത്തിയത്.

അണിയറപ്രവര്‍ത്തകര്‍ക്കിടയില്‍ ലൈംഗികമായോ അല്ലാതെയോ ഉള്ള അപകീര്‍ത്തിപ്പെടുത്തലുകളും ചൂഷണങ്ങളും ശ്രദ്ധയില്‍പെട്ടാല്‍ നടപടി സ്വീകരിക്കുന്നതിനാണ് സമിതി രൂപീകരിച്ചത്. എക്‌സിക്യൂട്ടീവ് നിര്‍മ്മാതാവ് അമ്പിളി പെരുമ്പാവൂര്‍ പ്രിസൈഡിങ് ഓഫീസറായ സമിതിയില്‍ അഭിഭാഷക ആര്‍ഷ വിക്രം, നിര്‍മ്മാതാക്കളായ ശ്രീജിത്ത് നായര്‍, മൃണാല്‍ മുകുന്ദന്‍ എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News