വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്താനെ 107 റൺസിന് തോൽപ്പിച്ചു. നിശ്ചിത ഓവറിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 244 റൺസെടുത്തു.

ടോസ് നേടി ബാറ്റിംഗിനിറങ്ങി തകർച്ചയെ നേരിട്ട ഇന്ത്യയെ രക്ഷിച്ചത് സ്നേഹ് റാണയും പൂജ വസ്ട്രാക്കറും ചേർന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ്.

സ്മൃതി മന്ദാന, സ്നേഹ് റാണ, പൂജ വസ്ട്രാക്കർ എന്നിവർ അർധസെഞ്ചുറികൾ നേടി. മറുപടി ബാറ്റിംഗിൽ പാകിസ്താൻ 43 ഓവറിൽ 137 റൺസിന് എല്ലാവരും പുറത്തായി.

30 റൺസെടുത്ത സിദ്ര അമീനാണ് പാക് നിരയിലെ ടോപ് സ്കോറർ. ഇന്ത്യൻ നിരയിൽ രാജേശ്വരി ഗെയ്ക്ക് വാദ് 4 വിക്കറ്റ് വീഴ്ത്തി. ജൂലൻ ഗോസ്വാമി, സ്നേഹ് റാണ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. പൂജ വസ്ട്രാക്കറാണ് പ്ലെയർ ഓഫ് ദി മാച്ച്. മാർച്ച് 10 ന് ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here