ശ്രീനാഥ് ഭാസി ആലപിച്ച ‘പറുദീസ’യ്ക്ക് ചുവടുവെച്ച് സുദേവ് നായര്‍

മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് സുദേവ് നായര്‍. മമ്മൂട്ടി- അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വമാണ് താരത്തിന്റെ പുതിയ ചിത്രം. ഭീഷ്മപര്‍വ്വത്തില്‍ രാജന്‍ മാധവന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് സുദേവ് അവതരിപ്പിച്ചത്.

കഥാപാത്രത്തിന്റെ സ്‌റ്റൈലിഷ് ലുക്കും മാനറിസവും പ്രകടനവുമെല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ ‘പറുദീസ’ പാട്ടിനൊപ്പം ചുവട് വെക്കുന്ന താരത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

മൈ ലൈഫ് പാര്‍ട്ട്നര്‍ എന്ന ചിത്രത്തിലൂടെ മലയാളസിനിമ രംഗത്ത് ശ്രദ്ധ നേടിയ സുദേവിനെ തേടി മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവുമെത്തിയിരുന്നു. അനാര്‍ക്കലി, എസ്ര, അബ്രഹാമിന്റെ സന്തതികള്‍, മിഖായേല്‍, മാമാങ്കം, വണ്‍, തുടങ്ങിയ ചിത്രങ്ങളിലും സുദേവ് അഭിനയിച്ചിട്ടുണ്ട്. ഭീഷ്മയ്ക്ക് പിന്നാലെ സി.ബി.ഐ അഞ്ചാം ഭാഗത്തിലും മമ്മൂട്ടിയോടൊപ്പം സുദേവ് അഭിനയിക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ട്, കടുവ, തുറമുഖം, കൊത്ത്, വഴക്ക്് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട് സുദേവ്. പിന്നാലെ രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന ബോളിവുഡ് ബ്രഹ്‌മാണ്ഡ ചിത്രമായ ബ്രഹ്‌മാസ്ത്രയിലും കന്നഡ ചിത്രം ഓള്‍ഡ് മോങ്കിലും സുദേവ് അഭിനയിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here