ഓപ്പറേഷൻ ഗംഗ ; ഇന്ന് 2600 ഇന്ത്യക്കാരെ തിരിച്ചെത്തിക്കും

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ന് 2600 ഇന്ത്യക്കാരെ തിരിച്ചെത്തിക്കും.150 മലയാളികൾ കൂടി ദില്ലിയിൽ തിരിച്ചെത്തി.
സുമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുളള ശ്രമങ്ങൾ തുടരുകയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.എന്നാൽ കേന്ദ്രസർക്കാർ ക്രീയാത്മകമായി ഇടപെടുന്നില്ലെന്ന് ഇവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾ ആരോപിച്ചു.

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 13 വിമാനങ്ങളിലാണ് ഇന്ന് ഇന്ത്യാക്കാർ തിരിച്ചെത്തുന്നത്. 2600 ഇന്ത്യാക്കാരെയാണ് തിരിച്ചെത്തിക്കുക.റൊമേനിയ, ഹംഗറി, പോളണ്ട്, സ്ലൊവാക്യ , മാൾഡോവ രാജ്യങ്ങളിൽ നിന്നും ,
ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ദൗത്യം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.

അതേ സമയം സുമി മേഖലയിലെ ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുയാണെന്നും റഷ്യയോടും യുക്രൈനോടും വെടിനിർത്തലിന് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ആക്രമണം തുടരുന്നതിനിടെ ഒഴിപ്പിക്കൽ അപകടകരമാകുമെന്നും സുമി മേഖലയിലുള്ളവർ അവിടെ തന്നെ സുരക്ഷിതരായി തുടരണമെന്നും ഇന്ത്യൻ എംബസിയും അറിയിച്ചിട്ടുണ്ട്. 700 ഓളം വിദ്യാർഥികൾ സുമിയിൽ കുടുങ്ങിക്കിടക്കുനതായാണ് വിവരം.

അതിനിടെ രക്ഷാ ദൗത്യത്തിൽ കേന്ദ്രസർക്കാർ ക്രീയാത്മകമായി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുമിയിൽ ഉള്ള വിദ്യാർത്ഥികൾ പ്രതിഷേധവും ശക്തമാക്കി.അതിനിടെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ദില്ലിയിൽ വിദേശ പൗരൻമാർ പ്രതിഷേധം നടത്തി. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ജന്തർമന്ദറിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News