തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതി മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

ഇയാള്‍ പരവൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രവീണിനെ തമ്പാനൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. തിരുവനന്തപുരത്തെ ജുവലറി ജീവനക്കാരനാണ് അറസ്റ്റിലായ പ്രവീണ്‍.

മരിച്ച യുവതിയും എട്ട് മാസം മുമ്പ് ഇതെ സ്വര്‍ണക്കടയില്‍ ജോലി ചെയ്തിരുന്നു. കാട്ടാക്കട സ്വദേശി ഗായത്രിയാണ് മരിച്ചത്.  ഞായറാഴ്ച രാവിലെയാണ് ഗായത്രിയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹോട്ടൽ മുറി പൂട്ടി പുറത്തുപോയ പ്രവീണാണ് മുറിക്കുള്ളിൽ മൃതദേഹം ഉള്ള വിവരം ഹോട്ടൽ റിസപ്ഷനിൽ വിളിച്ചു പറഞ്ഞത്. ശനിയാഴ്ച ഉച്ചക്കാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. ലോഡ്ജില്‍ മരണം നടന്നതായി ഒരാള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News