പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം അങ്ങേയറ്റം ദുഃഖകരം ; എം എ ബേബി

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അകാലത്തെ നിര്യാണം അങ്ങേയറ്റം ദുഃഖകരമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ കേരള രാഷ്ട്രീയത്തിലെ ഏറ്റവും തലപ്പൊക്കമുള്ള ഒരു നേതാവ് ആയിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് എം എ ബേബി ഫെയ്സ് ബുക്കില്‍ കുറിച്ചു.

എം എ ബേബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അകാലത്തെ നിര്യാണം അങ്ങേയറ്റം ദുഃഖകരമാണ്. മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ കേരള രാഷ്ട്രീയത്തിലെ ഏറ്റവും തലപ്പൊക്കമുള്ള ഒരു നേതാവ് ആയിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ.

ഒരു സമുദായനേതാവ് ആയിരിക്കെ തന്നെ ഇതരസമുദായങ്ങളുമായി പരസ്പരബഹുമാനപൂർവമുള്ള ഒരു ബന്ധം പുലർത്താൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. മുസ്ലിം സമുദായരാഷ്ട്രീയത്തിൻറെ നേതാവ് ആയിരിക്കെ അത് വിദ്വേഷത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു വർഗീയ രാഷ്ട്രീയത്തിലേക്ക് വീഴാതിരിക്കാൻ അദ്ദേഹവും അദ്ദേഹത്തിന്റെ മുൻഗാമികളും എന്നും പ്രവർത്തിച്ചു. ഹൈദരലി തങ്ങളുടെ നിര്യാണത്തിൽ എൻറെ അനുശോചനം രേഖപ്പെടുത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel