വീണുകിട്ടിയ പണവും രേഖകകളും അടങ്ങിയ പേഴ്സ് പൊലീസിൽ ഏൽപ്പിച്ച് അങ്കൻവാടി വിദ്യാർത്ഥി; മാതൃകയായി നാജിൽ

വീണുകിട്ടിയ പണവും രേഖകകളും അടങ്ങിയ പേഴ്സ് പൊലീസിൽ ഏൽപ്പിച്ച് മാതൃകയായിരിക്കുകയാണ് അങ്കൻവാടി വിദ്യാർത്ഥി. മുക്കം നഗര സഭയിലെ ചേന്നമംഗല്ലൂർ ചേനാംകുന്നത് അംഗനവാടിയിൽ പഠിക്കുന്ന നാജിൽ എംകെ എന്ന അഞ്ചു വയസുകാരൻ ആണ് മാതൃകാപരമായ പ്രവർത്തനം ചെയ്തത്.

പിതാവിനൊപ്പം ചേന്നമംഗല്ലൂരിൽ നിന്നും മുക്കം പോകുന്ന വഴിയിൽ ഫോൺ വന്നപ്പോൾ പിതാവ് വാഹനം റോഡ് സൈഡിലൊതുക്കി. റോഡിൽ വീണുകിടക്കുന്ന പേഴ്സ് നാജിലിന്റെ ശ്രദ്ധയിൽപ്പെട്ടു.

തുറന്നുനോക്കിയപ്പോൾ പണവും രേഖകളും ഉണ്ടായിരുന്നു. പിന്നീട് മുക്കം പൊലീസ് സ്റ്റേഷനിൽ ചെന്ന് പേഴ്സ് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
ജനമൈത്രി സബ് ഇൻസ്‌പെക്ടർ അസ്സയ്നാർ നാജിലിന്റെ കയ്യിൽ നിന്നും പേഴ്സ് ഏറ്റുവാങ്ങി.

കുഞ്ഞുമനസിലെ നല്ലമനസിനെ പൊലീസ് അഭിനന്ദിച്ചു. ചേന്നമംഗല്ലൂർ സ്വദേശികളായ അബ്ദുൽ നാസർ (നാസി), മാതാവ് സമീന ദമ്പതികളുടെ മൂന്നുമക്കളിൽ ഇളയ മകനാണ് നാജിൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here