കോയമ്പത്തൂരിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; 2 മരണം

കേ‍ായമ്പത്തൂരിനുസമീപം കെ.ജി.ചാവടിക്കും മധുക്കരയ്ക്കും ഇടയിൽ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ, ചരക്ക് ലേ‍ാറി ഇടിച്ച് രണ്ട് കുട്ടികൾ മരിച്ചു. 5 പേർക്ക് പരുക്കേറ്റു.

രാവിലെ ആറരയേ‍ാടെയാണ് അപകടം. ഏറെക്കാലമായി ഈറേ‍ാഡിൽ സ്ഥിരതാമസക്കാരായ തൃശൂർ സ്വദേശികളായ രാമചന്ദ്രൻ, ഭാര്യ സരിക എന്നിവരും ബന്ധുക്കളും കേരളത്തിലെ ക്ഷേത്രങ്ങൾ സന്ദർശിച്ചശേഷം ഈറേ‍ാഡിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം.

കാറിലുണ്ടായിരുന്ന സജ്ജുശ്രീ( 5), മിത്രൻ( 7) എന്നീ കുട്ടികൾ അപകടസ്ഥലത്തുതന്നെ മരിച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ലേ‍ാറി വന്ന് ഇടിച്ചതായാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News