ടെ​സ്റ്റി​ല്‍ ഏ​റ്റ​വു​മ​ധി​കം വി​ക്ക​റ്റ് വീ​ഴ്ത്തി​യ ര​ണ്ടാ​മ​ത്തെ താ​രം ; റെക്കോ​ഡ് തിരുത്തി അ​ശ്വി​ന്‍

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ടെ​സ്റ്റി​ല്‍ ഏ​റ്റ​വു​മ​ധി​കം വി​ക്ക​റ്റ് വീ​ഴ്ത്തി​യ ര​ണ്ടാ​മ​ത്തെ താ​രം എ​ന്ന റെക്കോ​ഡ് ഇ​നി ര​വി​ച​ന്ദ്ര അ​ശ്വി​ന്‍റെ പേ​രി​ൽ. ക​പി​ല്‍ ദേ​വി​നെ മ​റി​ക​ട​ന്നാ​ണ് ആ​ര്‍. അ​ശ്വി​ന്‍ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത്.

ക​പി​ലി​ന്‍റെ 434 വി​ക്ക​റ്റ് നേ​ട്ടം അ​ശ്വി​ൻ മ​റി​ക​ട​ന്നു. ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ മൊ​ഹാ​ലി ടെ​സ്റ്റി​ൽ ച​രി​ത് അ​സ​ല​ങ്ക​യെ വീ​ഴ്ത്തി​യാ​ണ് അ​ശ്വി​ൻ റി​ക്കാ​ർ​ഡ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ക​പി​ൽ 131 മ​ത്സ​ര​ങ്ങ​ളി​ല്‍ ​നി​ന്ന് സ്വ​ന്ത​മാ​ക്കി​യ നേ​ട്ടം അ​ശ്വി​ൻ 85 മ​ത്സ​ര​ങ്ങ​ളി​ൽ​ നി​ന്നും മ​റി​ക​ട​ന്നു. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ടെ​സ്റ്റി​ല്‍ ഏ​റ്റ​വു​മ​ധി​കം വി​ക്ക​റ്റ് വീ​ഴ്ത്തി​യ താ​രം അ​നി​ല്‍ കും​ബ്ലെ​യാ​ണ്. 132 ടെ​സ്റ്റു​ക​ളി​ല്‍ നി​ന്ന് 619 വി​ക്ക​റ്റു​ക​ളാ​ണ് കും​ബ്ലെ​യു​ടെ റി​ക്കാ​ർ​ഡ് ബു​ക്കി​ലു​ള്ള​ത്.

നി​ല​വി​ല്‍ ടെ​സ്റ്റി​ല്‍ ഏ​റ്റ​വു​മ​ധി​കം വി​ക്ക​റ്റ് വീ​ഴ്ത്തി​യ ബൗ​ള​ര്‍​മാ​രു​ടെ പ​ട്ടി​ക​യി​ല്‍ അ​ശ്വി​ന്‍ ഒ​ൻ​പ​താ​മ​താ​ണ്. 800 വി​ക്ക​റ്റ് വീ​ഴ്ത്തി​യ മു​ത്ത​യ്യ മു​ര​ളീ​ധ​ര​നാ​ണ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​ത്. ഷെ​യ്ന്‍ വോ​ണ്‍ (708) ര​ണ്ടാ​മ​തും ജെ​യിം​സ് ആ​ന്‍​ഡേ​ഴ്‌​സ​ണ്‍ (640) മൂ​ന്നാ​മ​തു​മാ​ണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here