ചർമ്മ പ്രശ്നങ്ങളോട് ഗുഡ് ബൈ പറയാം; ഇതൊന്ന് പരീക്ഷിക്കൂ

ഒരു പ്രായം കഴിയുമ്പോൾ ചർമ്മത്തിൽ വരകളും ചുളിവുകളുമൊക്കെ പ്രത്യക്ഷപ്പെടാൻ തുടങ്ങും. ചർമ്മത്തിന് പ്രായമാകുന്നത് കാണിക്കുന്ന ഇത്തരം ലക്ഷണങ്ങൾ നമുക്ക് തടയാനാകില്ലെങ്കിലും ഒരല്പം ശ്രദ്ധിച്ചാൽ ഇവ പ്രത്യക്ഷപ്പെടുന്നത് വൈകിപ്പിക്കാൻ സാധിക്കും. മെഡിക്കൽ ചികിത്സകൾ ഉൾപ്പടെ ഇതിന് സഹായകമാകുന്ന ഒരുപാട് കാര്യങ്ങൾ നിലവിലുണ്ട്. എന്നിരുന്നാലും ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ ചർമ്മത്തിൽ മികച്ച ഫലങ്ങൾ നൽകും. അത്തരത്തിൽ ഒന്നാണ് പാൽപ്പാട.

ചർമ്മത്തിലെ നേർത്ത വരകൾ, ചുളിവുകൾ എന്നിവയ്ക്ക് പരിഹാരം നൽകുന്നത് കൂടാതെ മങ്ങിയ ചർമ്മത്തെ തൽക്ഷണം പുതുമയുള്ളതാക്കി മാറ്റാൻ സഹായിക്കുന്ന ഒരു ഫെയ്‌സ് മാസ്ക് പാൽപ്പാട ചേർത്ത് തയ്യാറാക്കാം. പാൽപ്പാടയോടൊപ്പം ബദാം കൂടെ ചേർത്ത് തയ്യാറാക്കുന്ന ഈ മാസ്ക് മറ്റേതൊരു ചർമ്മ സംരക്ഷണ ഉല്പന്നങ്ങളെക്കാളും മികച്ച രീതിയിൽ പ്രവർത്തിക്കും.

ഗുണങ്ങൾ

ബദാമിന്റെ പോഷക ഗുണങ്ങൾ പരക്കെ വിലമതിക്കപ്പെടുന്ന ഒന്നാണ്. കൂടാതെ പല സൗന്ദര്യ ആവശ്യങ്ങൾക്കും ബദാം ഉപയോഗിക്കാറുണ്ട്. ചർമ്മത്തിന് പ്രായമാകുന്നത് തടയുന്ന പല ഗുണങ്ങളും ബദാമിൽ അടങ്ങിയിട്ടുണ്ട്. ബദാം വിറ്റാമിൻ ഇയുടെ സമ്പന്നമായ ഉറവിടമാണ്, ശക്തമായ ഒരു ആന്റിഓക്‌സിഡന്റാണ്, കാലങ്ങളായി ബദാം ചർമ്മത്തിന്റെ മോയ്സ്ചറൈസേഷനും യുവത്വം നിലനിർത്താൻ സഹായിക്കുന്ന ഗുണങ്ങൾക്കുമായി ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നു. അതെസമയം, പാൽപ്പാട ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളുക മാത്രമല്ല അതിനെ പോഷിപ്പിക്കുകയും ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News