പലപ്പോഴും ഒറ്റപ്പെട്ടതായി തോന്നിയിട്ടുണ്ട്; മനസ് തുറന്ന് അതിജീവത

താന്‍ ഇരയല്ലെന്നും അതിജീവിതയാണെന്നും നടി ഭാവന. പ്രശസ്ത മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്തിന്റെ മൊജോ സ്റ്റോറിയും, വീ ദ വിമെന്‍ ഓഫ് ഏഷ്യയും ചേര്‍ന്നൊരുക്കിയ ദ ഗ്ലോബല്‍ ടൗണ്‍ ഹാള്‍ സമ്മിറ്റിലാണ് ഭാവന തന്റെ മനസ് തുറന്നത്.

2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിചാരണ തുടങ്ങിയത് 2020-ലാണ്. താന്‍ 15 ദിവസം കോടതിയില്‍ പോകേണ്ടി വന്നു. അത് ഏറെ കഠിനമായ അനുഭവമായിരുന്നു. അവസാന ദിവസം കോടതിയില്‍ നിന്ന് പുറത്തിറങ്ങിയത് ഇരയെന്ന നിലയില്ല അതീജിവിതയെന്ന മനോഭാവത്തോടെയായിരുന്നുവെന്നും നടി പറഞ്ഞു.

ഏറെ കഠിനമായ യാത്രയായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷത്തേത്. ഒരുപാട് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പുറത്ത് പ്രചരിച്ചിരുന്നു. അത് ഏറെ വേദനിപ്പിച്ചിട്ടുണ്ട്.

ഈ അഞ്ച് വര്‍ഷത്തെ യാത്ര നിസാരമായിരുന്നില്ല. വളരെ ബുദ്ധിമുട്ടിയാണ് ഇവിടെവരെ എത്തിയത്. ആദ്യമൊക്കെ പലപ്പേഴും ഒറ്റപ്പെട്ടതായി തോന്നിയിട്ടുണ്ട്. അതേസമയം പിന്നീട് നിരവധിപേര്‍ ഒപ്പം നിന്നു.

രാത്രി യാത്ര ചെയ്തതാണ് പ്രശ്‌നത്തിന് കാരണമെന്നുപ്പോലും പലരും കുറ്റപ്പെടുത്തി. വിവിധ സോഷ്യല്‍മീഡിയയില്‍ അടക്കം നെഗറ്റീവ് പിആര്‍ വര്‍ക്ക് നടന്നിട്ടുണ്ട്. ഈ പ്രശ്‌നത്തിനുശേഷം തന്റെ തൊഴിലവസരം പോലും നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഇതൊക്കെ ഏറെ വേദനിപ്പിച്ചു.

ഈ വിഷയത്തില്‍ എന്റെ കുടുംബത്തിനെതിരെ പോലും പലരും സംസാരിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് ഞാന്‍ എല്ലാം തുറന്നുപറയാനും പോരാട്ടം തുടരാനും തീരുമാനിച്ചത്. ഈ യാത്ര അത്ര എളുപ്പമല്ലെന്ന് എനിക്ക് അറിയാം, എങ്കിലും ഫലം ഇനിയും തുടരുകതന്നെ ചെയ്യും.

ഇന്‍സ്റ്റഗ്രാമില്‍ 2019 മുതലാണ് സജീവമായി തുടങ്ങിയത്. അതിനു ശേഷം പലരും എനിക്ക് മോശമായി മെസേജ് അയക്കുകയുണ്ടായി. എന്തിന് ജീവിക്കുന്നു, നാണമില്ലേ, മരിച്ചു കൂടെ തുടങ്ങിയ സന്ദേശങ്ങളാണ് ലഭിച്ചതില്‍ പലതും. ഇത് നാടകമല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വന്നു. അതിനൊക്കെ ശേഷമാണ് ജനങ്ങള്‍ എല്ലാം അറിയണണമെന്ന് ഞാന്‍ തീരുമാനിച്ചത്.

അങ്ങനെ എനിക്ക് സംഭവിച്ചതെന്തെന്ന് തുറന്നു പറയണമെന്ന് തോന്നി. നന്ദിയോടെ അതിനായി എനിക്ക് ഒപ്പം നിന്ന ആളുകളെ ഈ സമയം ഓര്‍ക്കുകയാണ്. എന്റെ കുടുംബവും സുഹൃത്തുക്കളും ഡബ്ല്യുസിസിയും ഒപ്പം നിരവധിപേരും എനിക്കൊപ്പം നിന്നു. അതായിരുന്നു എന്റെ ശക്തി. ഒരിക്കലും വാക്കുകളില്‍ അവരോടുള്ള നന്ദി ഒതുക്കാനാകില്ലെന്നും ഭാവന പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News