ഹരിദാസന്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കും; കോടിയേരി ബാലകൃഷ്ണൻ

ആർ എസ്സുകാർ കൊലപ്പെടുത്തിയ സി പി ഐ എം പ്രവർത്തകൻ ഹരിദാസന്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ആർ എസ് എസ് ഉന്നത തല ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട കോടിയേരി സി പി ഐ എമ്മിന്റെ സംയമനം ദൗർബല്യമായി കാണരുതെന്നും വ്യക്തമാക്കി. പുന്നോലിലെ വീട്ടിലെത്തി ഹരിദാസന്റെ കുടുംബാംഗങ്ങളെ കോടിയേരി അശ്വസിപ്പിച്ചു.

ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് പുന്നോൽ താഴെവയലിലെ ഹരിദാസന്റെ വീട്ടിൽ കോടിയേരി എത്തിയത്. ഹരിദാസന്റെ ഭാര്യ മിനിയേയും മക്കളായ ചിന്നുവിനേയും നന്ദനയേയും അമ്മ ചിത്രാംഗിയേയും ചേർത്തുനിർത്തി കോടിയേരി ആശ്വസിപ്പിച്ചു. ഹരിദാസിന്റെ ഭാര്യ മിനി കോടിയേരിക്ക് മുന്നിൽ പൊട്ടികരഞ്ഞതോടെ കണ്ടു നിന്നവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.

ഹരിദാസന്റെ കൊച്ചുമകൾ നാലുവയസ്സുകാരി ഇതികമോളെ കയ്യിലെടുത്ത് താലോലിലിച്ചും ഹരിദാസന്റെ സഹോദരളോട് സംസാസാരിച്ചും ഏറെ നേരം ചിലവഴിച്ചാണ് കോടിയേരി മടങ്ങിയത്. പാവപ്പെട്ട മത്സ്യത്തൊഴിലാളിയായ ഹരിദാസന്റെ കുടുംബം അനാഥമാകില്ലെന്നും പാർട്ടി സംരക്ഷിക്കുമെന്നും കോടിയേരി പറഞ്ഞു.

ഹരിദാസന്റെ കൊലപാതകത്തിലെ ആർ എസ് എസ് ബി ജെ പി ഉന്നതതല ഗൂഢാലോചന അന്വേഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.സി പി ഐ എമ്മിന്റെ സംയമനം ദൗർബല്യമായി കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി.

സി പി ഐ എം നേതാക്കളായ എ എൻ ഷംസീർ എം എൽ എ,കാരായി രാജൻ,എം സി പവിത്രൻ,സി കെ രമേശൻ തുടങ്ങിയവരും കോടിയേരിക്കൊപ്പം ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News