റഷ്യ– യുക്രൈന്‍ സംഘർഷം ; അസംസ്കൃത എണ്ണ വിലയില്‍ കുതിപ്പ് തുടരുന്നു

റഷ്യ– യുക്രൈന്‍ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണ വിലയില്‍ കുതിപ്പ് തുടരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 118 ഡോളറിലെത്തി. അസംസ്കൃത എണ്ണ വില ഉയരുന്നത് ഇന്ധന വിലയും വർധിപ്പിക്കും.

അസംസ്കൃത എണ്ണയുടെ വില ഒരു ഘട്ടത്തിൽ 119 ഡോളർ എന്ന നിലയിലേക്ക് വരെ ഉയർന്നിരുന്നു. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിലും ക്രൂഡ് ഉൽപാദനം കൂട്ടേണ്ടതില്ലെന്ന തീരുമാനത്തിലാണ് എണ്ണ ഉൽപാദക രാജ്യങ്ങൾ .

ലോകത്തിൽ എണ്ണ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് സൗദി അറേബ്യയാണ്.യു.എ.ഇയാണ് രണ്ടാം സ്ഥാനത്തുള്ളത്.പ്രതിദിനം നാലു ലക്ഷം ബാരൽ എന്ന നിരക്കിൽ തന്നെ ഉൽപാദനം തുടരാനാണ്
ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം.

റഷ്യ – യുക്രൈന്‍ യുദ്ധത്തിന്റെ പ്രത്യാഘാതമെന്ന നിലയിൽ അസംസ്കൃത എണ്ണ വില കുതിച്ചു കയറുന്നത് ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിലും വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച റെക്കോർഡിലേക്ക് നീങ്ങുകയാണ്. ഒരു യു എ ഇ ദിര്‍ഹത്തിനു 20 .81 രൂപ എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here