‘അന്നും ഇന്നും എന്നും ഞാന്‍ അമലേട്ടന്‍റെ അസിസ്റ്റന്‍റ്’; സൗബിൻ ഷാഹിർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമ ലോകത്ത് തന്‍റെതായ ഇടം കണ്ടെത്തിയ നടനാണ് സൗബിൻ ഷാഹിര്‍. സ്വതസിദ്ധമായ അഭിനയ ശൈലിയും അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പൂര്‍ണത കൊണ്ടുമാണ് സൗബിനിലെ നടന്‍ മലയാള സിനിമാ ലോകത്ത് ശ്രദ്ധേയനാകുന്നത്.

കുമ്പളങ്ങി നൈറ്റ്സ്, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്‍റെ പ്രകടനം പ്രേക്ഷക പ്രശംസ നേടിയിരുന്നു. പറവ എന്ന ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറ്റം നടത്തിയ സൗബിന്‍റെ ഒടുവില്‍ റിലീസായ ചിത്രം മമ്മൂട്ടി നായകനായ ഭീഷ്മപര്‍വമാണ്.

ചിത്രത്തിലെ സൗബിന്‍റെ മികച്ച പ്രകടനത്തെ കുറിച്ചാണ് സിനിമ കണ്ടിറങ്ങിയ ഒരോരുത്തരും സംസാരിക്കുന്നത്. അമല്‍ നീരദിന്‍റെ ബിഗ് ബിയില്‍ അദ്ദേഹത്തിന്‍റെ സംവിധാന സഹായിയുടെ റോളിലാണ് സൗബിന്‍ സിനിമാ ലോകത്ത് എത്തുന്നത്. ബിഗ് ബിയിലെ മമ്മൂട്ടിയുടെ ഇന്‍ട്രോഡക്ഷന്‍ സീനില്‍ മഴ പെയ്യിക്കുന്ന സൗബിന്‍റെ ചിത്രം ഏറെ ചര്‍ച്ചയായതാണ്. പിന്നീട് അന്‍വറിലും അമല്‍ നീരദിന്‍റെ സഹായിയായി സൗബിന്‍ പ്രവര്‍ത്തിച്ചു. ഭീഷ്മപര്‍വത്തിന്‍റെ ലോക്കെഷനില്‍ അമല്‍ നീരദിനൊപ്പമുള്ള സൗബിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍ ചര്‍ച്ച ചെയ്യുന്നത്. അന്നും ഇന്നും എന്നും അമലേട്ടന്‍റെ അസിസ്റ്റന്‍റാണെന്ന് ഞാന്‍ അഭിമാനത്തോടെ പറയുമെന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അഞ്ച് സുന്ദരികൾ സിനിമയിലെ അമൽ നീരദിന്റെ ‘കുള്ളന്റെ ഭാര്യ’യിൽ പൂവാലനായി പ്രത്യക്ഷപ്പെട്ട സൗബിന് ഇയ്യോബിന്റെ പുസ്കത്തിലും അമൽ നീരദ് നല്ലൊരു വേഷം കരുതിവച്ചിരുന്നു. ദുൽഖര്‍ നായകനായ സിഐഎയിലും സൗബിൻ എത്തി. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ ഭീഷ്മ പര്‍വ്വത്തിലും അജാസ് എന്ന കരുത്തുറ്റ കഥാപാത്രമായിരുന്നു തന്റെ പ്രിയ ശിഷ്യനായി അമൽ നീരദ് കരുതിവച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News