മൊഹാലി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ശ്രീലങ്കയ്ക്കെതിരായ മൊഹാലി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം.ഇന്നിംഗ്സിനും 222 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം.

രവീന്ദ്ര ജഡേജയുടെയും ആര്‍ അശ്വിന്‍റെയും ഉജ്ജ്വല ബൗളിംഗാണ് രണ്ട് ദിനം ബാക്കിനില്‍ക്കെ ഇന്ത്യയ്ക്ക് മിന്നും ജയം ഒരുക്കിയത്.ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു.

ആദ്യ ഇന്നിംഗ്സില്‍ 174 റണ്‍സിന് പുറത്തായി ഫോളോഓണ്‍ ചെയ്ത ശ്രീലങ്കയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ 178 റണ്‍സ് കൂടി ചേര്‍ക്കാനേ സാധിച്ചുള്ളൂ. മികച്ച ഓള്‍റൗണ്ടര്‍ പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.

വിജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ നൂറാമത് ടെസ്റ്റ് കൂടിയായിരുന്നു മൊഹാലി ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഈ മാസം 12 മുതല്‍ ചിന്നസാമി സ്റ്റേഡിയത്തില്‍ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News