ഹൈദരലി തങ്ങൾക്ക് അന്തിമോപചാരമർപ്പിക്കാൻ നടൻ മമ്മൂട്ടി എത്തി

അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയനേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് നടൻ മമ്മൂട്ടി അന്തിമോപചാരമർപ്പിച്ചു. അങ്കമാലിയിലെത്തിയായിരുന്നു നടൻ അന്തിമോപചാരമർപ്പിച്ചത്.

തങ്ങളുടെ വിയോഗത്തിൽ ആദരാഞ്ജലിയുമായി ഫേസ്ബുക്കിലും നടൻ പോസ്റ്റിട്ടു.

അർബുദ ബാധിതനായി എറണാകുളത്ത് ചികിത്സയിലായിരിക്കേയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചത്. മൃതദേഹം ഉടൻ മലപ്പുറത്തേക്ക് കൊണ്ടുപോകും.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്വജീവിതം സാമൂഹ്യനന്മയ്ക്കും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാനുമായി മാറ്റിവെച്ച ആത്മീയാചാര്യനായിരുന്നുവെന്ന് നടൻ മോഹൻലാൽ പറഞ്ഞിരുന്നു. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും നടൻ ഫേസ്ബുക്കിലെഴുതി. അഗതികൾക്കും അനാഥർക്കും തുണയാവുകയും ഒട്ടനവധി സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്ത തങ്ങളുടെ വിയോഗം കേരളത്തിന് തീരാനഷ്ടം തന്നെയാണ്. അടുത്ത കാലത്ത്, അദ്ദേഹത്തിന്റെ വസതിയിലെത്തി കുറച്ച് സ്‌നേഹനിമിഷങ്ങൾ പങ്കുവെക്കാൻ ഭാഗ്യമുണ്ടായി. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം – മോഹൻലാൽ കുറിപ്പിൽ പറഞ്ഞു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് പള്ളി ഖബർസ്ഥാനിൽ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News