ഗായത്രിയുടേത് കൊലപാതകം; കൊന്നത് കഴുത്ത്‌ ഞെരിച്ച്

തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയില്‍ കാട്ടാക്കട സ്വദേശിനി ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഗായത്രിക്കൊപ്പം ഹോട്ടലില്‍ ഉണ്ടായിരുന്ന കൊല്ലം കോട്ടപ്പുറം പരവൂര്‍ സ്വദേശിയായ പ്രവീണാണ് പ്രതിയെന്ന് പൊലീസ് പറയുന്നു.

പ്രണയ ബന്ധം മൂലമുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. ശ്വാസം മുട്ടിച്ച് ഗായത്രിയെ കൊലപ്പെടുത്തിയതെന്ന് പ്രവീണ്‍ സമ്മതിച്ചതായും പൊലീസ് പറഞ്ഞു. തിരുവനന്തപുരം തമ്പാനൂരിലുള്ള ഹോട്ടല്‍ മുറിയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിഷം കഴിച്ചതാണ് മരണകാരണം എന്നായിരുന്നു ആദ്യം കരുതിയത്. ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണിനെ പിന്നാലെ കാണാതായിരുന്നു. ശേഷം നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. മരണം നടന്നതായി ഒരാള്‍ ഹോട്ടലില്‍ വിളിച്ചറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനിടെ പ്രവീണും ​ഗായത്രിയും വിവാഹിതരായിരുന്നെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. പള്ളിയില്‍ വച്ച് ഗായത്രിക്ക് പ്രവീണ്‍ മിന്നു കെട്ടുന്നതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് പൊലീസിന് ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News