ആർഎസ്എസ് കാപാലിക സംഘം; കോടിയേരി ബാലകൃഷ്ണൻ

ആർഎസ്എസ് കാപാലിക സംഘമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വന്തം അച്ഛനെയും സഹോദരനേയും കൊല്ലാൻ മടിയില്ലാത്തവരാണ് ആർഎസ്എസുകാരെന്നും അദ്ദേഹം പറഞ്ഞു. ഹരിദാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പുന്നോലിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊലയാളി സംഘങ്ങളെ സൃഷ്ടിക്കുന്നവരാണ് ആർ എസ് എസ്. കുട്ടികളെ ബാലഗോകുലത്തിൽ എത്തിച്ച് ചെറുപ്പം മുതൽ പരിശീലനം നൽകുന്നു. രക്ഷിതാക്കൾ തെറ്റിദ്ധരിച്ച് കുട്ടികളെ ബാലഗോകുലത്തിൽ അയക്കുന്നു.

രാഷ്ടീയ അക്രമം ഇല്ലാതെ വരുമ്പോൾ ക്വട്ടേഷൻ സംഘങ്ങളായി ഇത് മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാട്ടിൽ കലാപമുണ്ടാക്കാനാണ് ആർ എസ് എസ് ശ്രമമെന്നും കോടിയേരി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News