അക്രമം കൊണ്ട് പാർട്ടിയെ വളർത്താമെന്ന് ബിജെപി ധരിക്കരുത്; കോടിയേരി ബാലകൃഷ്ണൻ

അക്രമം കൊണ്ട് പാർട്ടിയെ വളർത്താമെന്ന് ബിജെപി ധരിക്കരുതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഐഎമ്മിന്റെ സംയമനം ആർഎസ്എസ് ദൗർബല്യമായി കരുതരുതെന്നും കോടിയേരി പറഞ്ഞു.

സിപ ഐഎം ഒന്നും ചെയ്യാൻ കഴിയാത്ത പാർട്ടിയെന്ന് തെറ്റിദ്ധരിക്കരുത്. സംയമനം പാലിക്കേണ്ടപ്പോൾ സംയമനം പാലിക്കും. ചെറുത്തു നിൽക്കേണ്ട ഘട്ടം വരുമ്പോൾ ചെറുത്തുനിൽക്കും, ഹരിദാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പുന്നോലിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്‌ഘാടനം ചെയ്തുകൊണ്ട് കോടിയേരി പറഞ്ഞു.

സ്വന്തം അച്ഛനെയും സഹോദരനേയും കൊല്ലാൻ മടിയില്ലാത്തവരാണ് ആർഎസ്എസുകാർ. കൊലയാളി സംഘങ്ങളെ സൃഷ്ടിക്കുന്നവരാണ് ആർ എസ് എസ്. കുട്ടികളെ ബാലഗോകുലത്തിൽ എത്തിച്ച് ചെറുപ്പം മുതൽ പരിശീലനം നൽകുന്നു. രക്ഷിതാക്കൾ തെറ്റിദ്ധരിച്ച് കുട്ടികളെ ബാലഗോകുലത്തിൽ അയക്കുന്നു.

രാഷ്ടീയ അക്രമം ഇല്ലാതെ വരുമ്പോൾ ക്വട്ടേഷൻ സംഘങ്ങളായി ഇത് മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാട്ടിൽ കലാപമുണ്ടാക്കാനാണ് ആർ എസ് എസ് ശ്രമമെന്നും കോടിയേരി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here