മമ്മൂട്ടിയുടെ ‘ഭീഷ്‌മപര്‍വ്വ’ത്തിന്റെ ഓസ്‌ട്രേലിയന്‍ അവകാശത്തുകയ്ക്ക് സർവ്വകാല റെക്കോഡ്

തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഭീഷ്മപര്‍വ്വം. റിലീസ് ചെയ്ത രാജ്യങ്ങളിൽ വമ്പൻ കളക്ഷൻ നേടുന്ന ചിത്രം ഓവർസീസ് ബിസിനസ്സിലും റെക്കോഡ് സൃഷ്ടിക്കുകയാണ്.

ഒരു മലയാള സിനിമക്ക് നാളിത് വരെ ലഭിച്ച ഏറ്റവും വലിയ കോപ്പിറൈറ്റ് തുകയാണ് ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് വിതരണത്തിനായി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബോളിവുഡിലെയും കോളിവുഡിലെയും വമ്പൻ ചിത്രങ്ങൾ വിതരണം ചെയ്യുന്ന എം.കെ.എസ്. ഗ്രൂപ്പാണ് സ്വപ്നവിലയ്ക്ക് ഓവർസീസ് റൈറ്റ് സ്വന്തമാക്കിയത്.

ഇന്ത്യൻ ഭാഷകളിൽ നിലവിൽ തിയേറ്ററിൽ ഉള്ള സിനിമകളിൽ ഏറ്റവും വലിയ ഇന്റസ്ട്രി ഹിറ്റായ ഭീഷ്‌മപര്‍വ്വത്തിന്റെ അവകാശം സ്വന്തമാക്കിയതിൽ തനിക്ക് അഭിമാനം ഉണ്ടന്ന് എം.കെ എസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ താസ് നവനീതാരാജ് പറഞ്ഞു. സിനിമയുടെ അവകാശം സ്വന്തമാക്കിയത് മുതൽ വലിയ പ്രതികരണം ആണ് തങ്ങൾക്ക് ലഭിക്കുന്നത്. മലയാളികൾക്ക് പുറമെ മമ്മൂട്ടിയുടെ തമിഴ് തെലുങ്ക് പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് സിനിമക്കായി കാത്തിരിക്കുന്നത്, അതുകൊണ്ട് തന്നെ ഒരു ഇന്ത്യൻ സിനിമക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ റിലീസ് ആണ് ചിത്രത്തിനായി തയ്യാറാവുന്നതെന്ന് താസ് നവനീത് രാജ് വ്യക്തമാക്കി.

മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്‌ട്രേലിയ ചാപ്റ്ററും മെൽബൺ ആസ്ഥാനമായ മലയാള സിനിമ വിതരണ കമ്പനി ആയ മാസ്സ് മെൽബണും എം.കെ.എസിനെ സഹായിക്കാനായി രംഗത്തുണ്ട്. ഈ വാരം ആദ്യം തന്നെ ആദ്യഘട്ട തിയേറ്റർ ലിസ്റ്റ് പുറത്ത് വിടുമെന്ന് വിതരണക്കാർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News