പോക്കോ എം4 പ്രോ; വിലയും സവിശേഷതകളും അറിയാം

“പോക്കോ എം4 പ്രോ 5ജി, ഈ ശ്രേണിയിൽ ഇതുവരെ അവതരിപ്പിച്ച ഏറ്റവും നൂതനമായ ഫോണാണ്. പോക്കോ എം4 പ്രോ 4ജി, പോലെ തന്നെ ഉപയോക്താക്കളുടെ പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ ഫോണും ” പോക്കോ ഇന്ത്യയുടെ ഡയറക്ടർ അനുജ് ശർമ്മ പത്രക്കുറിപ്പിൽ പറഞ്ഞു. പോക്കോ എം4 ന്റെ പ്രധാന സവിശേഷതകളും വിലയും നോക്കാം.

പോക്കോ എം4 : വില

മൂന്ന് വേരിയന്റുകളിലാണ് വരുന്നത്, അതിൽ 6ജിബി +64ജിബി പതിപ്പ് 14,999 രൂപയ്ക്കും 6ജിബി+128ജിബി പതിപ്പ് 16,499 രൂപയ്ക്കും 8ജിബി+128ജിബി പതിപ്പ് യഥാക്രമം 17,999 രൂപയ്ക്കും ലഭിക്കും.

പോക്കോ എം4 : സവിശേഷതകൾ

പോക്കോ എം4 ന് 6.43 ഇഞ്ച് അമോഎൽഇഡി ഡിസ്‌പ്ലേയാണ് വരുന്നത്, 90 ഹേർട്സ് റിഫ്രഷ് നിരക്കും 1000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ലഭിക്കും. ഡിസ്പ്ലേ റെസലൂഷൻ 2400 x 1080 ആണ്, ഇതിന് 180ഹേർട്സ് ടച്ച് റിഫ്രഷ് നിരക്കുമുണ്ട്. പോക്കോ യെല്ലോ, പവർ ബ്ലാക്ക്, കൂൾ ബ്ലൂ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും. മുൻവശത്ത് കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 യുടെ സംരക്ഷണത്തോടെയാണ് ഫോൺ വരുന്നത്.

പുതിയ പോക്കോ എം4, മീഡിയടെക് ഹീലിയോ ജി96 പ്രോസസറാണ് കരുത്ത് നൽകുന്നത്, കൂടാതെ ദീർഘനേരം ഫോൺ ഉപയോഗിച്ചാലും ഹീറ്റാവാതെ നിർത്തുന്ന ലിക്വിഡ് കൂളിംഗ് ടെക്‌നോളജിയും ഫോണിൽ ഉപയോഗിച്ചിട്ടുണ്ട്. എൽപിഡിഡിആർ4എക്സ് റാം ഉള്ള യുഎഫ്എസ് 2.2 സ്റ്റോറേജാണ് പോക്കോയിലേത്. മൂന്ന് ജിബി വരെ ടർബോ റാമും ഫോണിലുണ്ട്, എംഐയുഐ 13 ൽ വരുന്ന ആദ്യത്തെ പോക്കോ സ്മാർട്ട്ഫോണാണിത്. 33വാട്ടിന്റെ ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 5000 എംഎഎഎച്ച് ബാറ്ററിയാണ് ഫോണിലേത്.

ട്രിപ്പിൾ ക്യാമറയാണ് പോക്കോയിൽ വരുന്നത്. 64 എംപി പ്രധാന ക്യാമറ, 118 ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 8 എംപി അൾട്ട വൈഡ് ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മുൻ ക്യാമറ 16എംപിയാണ്. ഹാപ്‌റ്റിക് ഫീഡ്‌ബാക്കിനായി Z- ആക്‌സിസ് ലീനിയർ മോട്ടോർ, ഐആർ ബ്ലാസ്റ്റർ, ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷനോടുകൂടിയ 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, IP53 സ്പ്ലാഷ് പ്രൂഫ് റേറ്റിംഗ് എന്നിവയും ഈ സ്മാർട്ഫോണിനുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനറാണ് ഫോണിന് നൽകിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News