വെള്ളിത്തിരയിലേക്കുള്ള മടങ്ങിവരവ് ഉടൻ ഉണ്ടാവും,തിരക്കഥകൾ കേട്ടു തുടങ്ങി; നടി ഭാവന

മലയാള സിനിമയിലേക്ക് വൈകാതെ തിരിച്ചു വരുമെന്ന സൂചന നൽകി നടി ഭാവന. തനിക്ക് മലയാളത്തിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടിരുന്നുവെന്നും നടന്മാരായ പൃഥ്വിരാജ്, ജയസൂര്യ എന്നിവരുൾപ്പടെ മലയാള സിനിമയിലെ പല സുഹൃത്തുക്കളും ജീവിതത്തിലെ ദുർഘട ഘട്ടത്തിൽ തനിക്ക് അവസരങ്ങൾ വാ​ഗ്ദാനം ചെയ്ത് സമീപിച്ചിരുന്നുവെന്നും ഭാവന പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

അഞ്ച് വർഷത്തോളം മലയാളത്തിൽ നിന്ന് ബോധപൂർവ്വം മാറിനിന്നതാണെന്നും ഇപ്പോൾ മലയാള സിനിമകളുടെ തിരക്കഥകൾ താൻ കേട്ടു തുടങ്ങിയെന്നും ഭാവന കൂട്ടിച്ചേർത്തു.

”എനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മലയാള സിനിമാ മേഖലയിലെ എന്റെ പല സുഹൃത്തുക്കളും എനിക്ക് പിന്തുണയുമായി, സിനിമാ അവസരങ്ങളുമായി വന്നിട്ടുണ്ട്. ഞാൻ മലയാളത്തിലേക്ക് തിരിച്ചുവരണമെന്നും വീണ്ടും സിനിമകൾ ചെയ്യണമെന്നും എന്നോട് നിർബന്ധം പിടിച്ച സുഹൃത്തുക്കളുണ്ട്. ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ, ഭദ്രൻ സർ, ജിനു എബ്രഹാം, ഷാജി കൈലാസ് സർ തുടങ്ങിയ പലരും എന്നെ സമീപിച്ച് അവസരങ്ങൾ മുന്നോട്ട് വച്ചിരുന്നു…..”ഭാവന പറഞ്ഞു.

”പക്ഷേ അതെല്ലാം ഇക്കഴിഞ്ഞ അഞ്ച് വർഷങ്ങളായി എനിക്ക് നിരസിക്കേണ്ടതായി വന്നു. കാരണം, വീണ്ടും മലയാളസിനിമയിലേക്ക് തിരിച്ചു വരുന്നതും ഒന്നും സംഭവിച്ചിട്ടില്ലെന്ന പോലെ പെരുമാറുകയെന്നതും എനിക്ക് പ്രയാസകരമായിരുന്നു. എന്റെ മനസമാധനത്തിന് വേണ്ടിയാണ് മലയാള സിനിമയിൽ നിന്ന് ഞാൻ വിട്ടു നിന്നത്. മറ്റ് ഭാഷകളിൽ ഞാൻ അഭിനയിച്ചിരുന്നു. എന്നാലിപ്പോൾ ഞാൻ ചില മലയാള സിനിമകളുടെ തിരക്കഥകൾ കേട്ടു തുടങ്ങിയിട്ടുണ്ട്.‌”ഭാവന കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News