ഒഡേസയില്‍ റഷ്യ സ്‌ഫോടനം നടത്താന്‍ സാധ്യതയുണ്ട്; സെലന്‍സ്‌കി

യുക്രൈനിലെ പ്രധാന നഗരമായ ഒഡേസയില്‍ റഷ്യ സ്‌ഫോടനം നടത്താന്‍ സാധ്യതയുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി. കരിങ്കടലിനടുത്ത തുറമുഖ പ്രദേശമായ ഒഡേസയില്‍ വലിയ രീതിയിലുള്ള സ്‌ഫോടനം നടത്താന്‍ റഷ്യന്‍ സേന ഒരുങ്ങുന്നതായാണ് സെലന്‍സ്‌കി അറിയിച്ചിരിക്കുന്നത്.

മാത്രമല്ല ഒഡേസ പോലുള്ള ഒരു പ്രദേശത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് യുദ്ധത്തിനും ചരിത്രത്തിനും എതിരാണെന്നും സെലന്‍സ്‌കി അറിയിച്ചു. എന്നാല്‍ ഒഡേസയില്‍ റഷ്യന്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സെലന്‍സ്‌കിയുടെ അറിയിപ്പില്‍ റഷ്യ പ്രതികരിച്ചിട്ടില്ല.

യുക്രൈനികളും റഷ്യക്കാരും ബല്‍ഗേറിയിന്‍സും ജൂതന്മാരും പാര്‍ക്കുന്ന യുക്രൈനിന്റെ ദക്ഷിണ മേഖലയിലുള്ള ഒഡേസ, യുക്രൈനിലെ 70 ശതമാനം കയറ്റുമതി നടക്കുന്ന തുറമുഖ പ്രദേശമാണെന്നും യുക്രൈനിയന്‍ സെക്യൂരിറ്റി പ്രോഗ്രാം ഡയറക്ടര്‍ ഹന്ന ഷെലസ്റ്റ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here