കൊലയാളി സംഘങ്ങളെ സൃഷ്ടിക്കുന്ന പ്രസ്ഥാനമാണ് ആർഎസ്എസ്; കോടിയേരി

കൊലയാളി സംഘങ്ങളെ സൃഷ്ടിക്കുന്ന പ്രസ്ഥാനമാണ് ആർ എസ് എസ് എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വന്തം അച്ഛനെയും സഹോദരനേയും കൊല്ലാൻ മടിയില്ലാത്തവരാണ് ആർ എസ് എസ്.

ആർ എസ്എസ്സിന്റെ കൊലപാതക രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും അക്രമവും തിരിച്ചടിയും സി പി ഐ എമ്മിന്റെ നയമല്ലെന്നും കണ്ണൂർ പുന്നോലിൽ എൽ ഡി എഫ് ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് കോടിയേരി പറഞ്ഞു.

സി പി ഐ എം പ്രവർത്തകൻ ഹരിദാസനെ ആർ എസ് എസ്സുകാർ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചായിരുന്നു എൽ ഡി എഫ് ജനകീയകൂട്ടായ്മ. കൊലയാളി സംഘങ്ങളെ വളർത്തുന്ന ആർ എസ് എസ്സിനെ ജനങ്ങൾ തിരിച്ചറിയണമെന്ന് ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കുട്ടികളെ ബാലഗോകുലത്തിൽ എത്തിച്ച് ചെറുപ്പം മുതൽ അക്രമത്തിനും കൊലപാതകത്തിനുമാണ് പരിശീലനം നൽകുന്നത്. രക്ഷിതാക്കൾ തെറ്റിദ്ധരിച്ച് കുട്ടികളെ ബാലഗോകുലത്തിൽ അയക്കുന്നു. ക്രമേണ കുട്ടികൾ ആർ എസ് എസിന്റെ അടിമകളായിമാറുന്നു.

പരിശീലനം നേടുന്ന ക്രിമിനലുകൾ നേതൃത്വം കൊല്ലാൻ പറഞ്ഞാൽ സ്വന്തം അച്ഛനെയും സഹോദരനെയും കൊല്ലാൻ മടിയില്ലാത്തവരായി മാറുന്നു. രാഷ്ടീയ അക്രമം ഇല്ലാതെ വരുമ്പോൾ ഇവർ ക്വട്ടേഷൻ സംഘങ്ങളായി മാറുകയാണെന്നും കോടിയേരി പറഞ്ഞു

സമാധാനത്തിന്റെ തുരുത്തായ കേരളത്തെ കലാപ ഭൂമിയാക്കാനാണ് ആർ എസ്എസ് ശ്രമിക്കുന്നത്. അക്രമം കൊണ്ട് പാർട്ടി വളർത്താമെന്ന് ബി ജെ പി ധരിക്കരുത്.കൊലപാതകത്തിലൂടെ സി പി ഐ എമ്മിനെ ഇല്ലാതാക്കാമെന്നും കരുതരുത്. സി പി ഐ എമ്മിന്റെ സംയമനം ആർ എസ്എസ് ദൗർബല്യമായി കരുതരുതെന്നും കോടിയേരി വ്യക്തമാക്കി.

ആർ എസ് എസിന് മുന്നിൽ കമ്യൂണിസ്റ്റുകാർ കീഴടങ്ങില്ല. ജനങ്ങളെ അണി നിരത്തി ആർ എസ് എസ് അക്രമി സംഘത്തെ ഒറ്റപ്പെടുത്തും. ആർ എസ് എസിനൊപ്പം റൗഡികളും സാമൂഹിക ദ്രോഹികളും സി പി ഐ എമ്മിനൊപ്പം ജനങ്ങളുമാണ് നിലയുറപ്പിച്ചിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു. ജനകീയ കൂട്ടായ്മയിൽ എൽ ഡി എഫ് ഘടകകക്ഷി നേതാക്കളും സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here