സ്കൂൾ വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന; യുവാവ് എക്സൈസിന്റെ പിടിയിൽ

കടയ്ക്കലിൽ സ്കൂൾ വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തി വന്ന യുവാവ് എക്സൈസിന്റെ പിടിയിൽ. കുമ്മിൾ പാങ്ങലുകാട് സ്വദേശിയായ ആദർശ് ബാബുവാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 260 ഗ്രാം കഞ്ചാവ്പിടിച്ചെടുത്തു.

കഞ്ചാവ് വിൽപ്പനക്കായി ആദർശ് ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. പാങ്ങലുകാട് ദർഭക്കാട് കോളനികൾ കേന്ദ്രീകരിച്ച് കഞ്ചാവ് വ്യാപാരം നടക്കുന്നതായുളള വിവരത്തിന്റെ അടിസ്ഥാനത്തിൽ ചടയമംഗലം എക്സൈസ് പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.

ചടയമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ്സ് അനീർഷായുടെ നേത്യത്വത്തിലായിരുന്നു പരിശോധന. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന സംഘങ്ങൾ സജീവമായെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസും പൊലീസും വ്യാപകമായ പരിശോധനയാണ് നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News