ഇതുവരെ എത്തിയത് 76 വിമാനങ്ങൾ; ഡൽഹിയിലെത്തിയത് 2260 മലയാളികൾ

രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇതുവരെ രാജ്യത്ത് 76 ഫ്ലൈറ്റുകൾ എത്തി. ഇതിൽ 12 ഫ്ലൈറ്റുകൾ മുംബൈയിലും 64 എണ്ണം ഡൽഹിയിലുമാണ് ലാൻഡ് ചെയ്തത്. ഡൽഹിയിൽ എത്തിയ 64 ഫ്ലൈറ്റുകളിലായി 2260 (As On 6 pm ) മലയാളികൾ ഡൽഹിയിലെത്തി. ഇവരിൽ 18 16 പേർ നാട്ടിലെത്തിയിട്ടുണ്ട്. ഒരാൾ ഡൽഹി മലയാളിയായിരുന്നു. മൂന്നു പേർ ഗൾഫ് രാജ്യങ്ങളിലുള്ളവരും.

ഇന്ന് വൈകിട്ട് 10 നും 1 1 നുമുള്ള ചാർട്ടേഡ് വിമാനങ്ങളിൽ 358 പേർ കൂടി നാട്ടിലെത്തും. 82 പേർ ഇന്ന് കേരള ഹൗസിൽ താമസിക്കും. ഇന്നു പുറപ്പെടുന്ന 2 ഫ്ലൈറ്റുകൾ ഉൾപ്പെടെ ഇത് വരെ 12 എയർ ഏഷ്യ ചാർട്ടേഡ് വിമാനങ്ങൾ കേരളത്തിൽ എത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here