പീഡന പരാതി; ‘പടവെട്ട്’ സംവിധായകൻ അറസ്റ്റിൽ

കാക്കനാട്‌ സ്വദേശിനിയുടെ പീഡനപരാതിയിൽ സിനിമ സംവിധായകൻ അറസ്റ്റിൽ. കണ്ണൂർ മട്ടന്നൂർ കാഞ്ചിലേരി വലിയവീട്ടിൽ ലിജു കൃഷ്‌ണയാണ്‌ (30) പിടിയിലായത്‌.

രണ്ടു വർഷമായി കാക്കനാട്, എടത്തല എന്നിവിടങ്ങളിലും കണ്ണൂരിലെ പ്രതിയുടെ വീട്ടിലും പീഡിപ്പിച്ചുവെന്നാണ്‌ പരാതി. നിവിൻ പോളി നായകനാകുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രതി.

ഞായറാഴ്ച വൈകിട്ട് ആറിന്‌ കണ്ണൂരിലെ ലൊക്കേഷനിൽനിന്നാണ്‌ ഇയാളെ കസ്റ്റഡിയിലെടുത്തത്‌. മലയാള സിനിമയിലെ വനിതാ കൂട്ടായ്‌മയായ ഡബ്ല്യുസിസിയിൽ യുവതി നൽകിയ പരാതി സിറ്റി പൊലീസ് കമീഷണർക്ക് കൈമാറുകയായിരുന്നു.

കമീഷണറുടെ നിർദേശപ്രകാരം ഇൻഫോപാർക്ക്‌ പൊലീസ്‌ കേസെടുത്തു. ശനിയാഴ്‌ച നടിമാരായ പാർവതി തിരുവോത്ത്, ഗീതു മോഹൻദാസ് എന്നിവർക്കൊപ്പം യുവതി പൊലീസ്‌ സ്റ്റേഷനിലെത്തി മൊഴി നൽകി. പ്രതിയെ തിങ്കളാഴ്‌ച കോടതിയിൽ ഹാജരാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News