
ഉത്തർപ്രദേശടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഇന്ന് പൂർത്തിയാകുന്നതോടെ രാജ്യത്ത് ഇനി ഇന്ധനവില കുതിച്ചേക്കും. പെട്രോൾ ലിറ്ററിന് 15 മുതൽ 25 രൂപവരെ കൂട്ടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
റഷ്യ–യുക്രൈന്‍ യുദ്ധം കനത്തതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ വില വീപ്പയ്‌ക്ക് 115 ഡോളർ പിന്നിട്ടത് ചൂണ്ടിക്കാട്ടിയാകും കമ്പനികൾ വില ഉയർത്തുക.
2014ന് ശേഷം ആദ്യമായി വില 110 ഡോളർ പിന്നിട്ടത് കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്. പാശ്ചാത്യ ഉപരോധവും റഷ്യയിൽനിന്നുള്ള എണ്ണ-പ്രകൃതി വാതക ലഭ്യതക്കുറവുമാണ് അന്താരാഷ്ട്ര വിപണിയിൽ വിലവർധനയ്‌ക്ക് കാരണം. എന്നാൽ, ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ ഒരു ശതമാനം മാത്രമാണ് റഷ്യയിൽ നിന്നുള്ളത്.
അതേസമയം, വീപ്പയ്‌ക്ക് 150 ഡോളർവരെ വില ഉയർന്നേക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ മുന്നറിയിപ്പ് നൽകി. രൂപയുടെ മൂല്യം ഇടിഞ്ഞതും തിരിച്ചടിയാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here