യു പിയില്‍ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 9 ജില്ലകളിലെ 54 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വാരാണസി, അസംഗഡ്, ഗാസിപ്പൂർ, മിർസാപൂർ അടക്കമുള്ള ജില്ലകളിലായി 613 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

ഇന്നത്തെ വോട്ടെടുപ്പോടെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകും. രണ്ട് മാസം നീണ്ട പ്രചരണത്തിൽ രാഷ്ട്രീയ, സാമൂഹിക, സാമുദായിക, ദേശിയ വിഷയങ്ങൾ എല്ലാം പ്രധാന പാർട്ടികൾ ഉയർത്തിയിരുന്നു.

വാരാണസി, അസംഗഡ്, ഗാസിപ്പൂർ, മിർസാപൂർ ഉൾപ്പെടെ 9 ജില്ലകളിലെ 54 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന വോട്ടെടുപ്പിൽ 2 കോടിയിലധികം വോട്ടർമാർ വിധി എഴുതും.

2012 ൽ 34 സീറ്റാണ് സമാജ്‌വാദി പാർട്ടി നേടിയതെങ്കിൽ 2017 ൽ 54 ൽ 29 സീറ്റുകൾ ബിജെപി നേടിയിരുന്നു. സമാജ്‌വാദി പാർട്ടി 11 സീറ്റുകളാണ് സ്വന്തമാക്കിയത്.

പ്രധാനമന്ത്രിയുടെ ലോക്സഭ മണ്ഡലമായ വാരണാസി, അഖിലേഷിന്റെ അസംഗഡ് എന്നിവയാണ് ശ്രദ്ധേയ പോരാട്ടം നടക്കുന്ന സ്ഥലങ്ങൾ. ചാക്കിയ, റോബർട്ട്ഗഞ്ജ്, ദുദ്ദി തുടങ്ങി 3 മണ്ഡലങ്ങൾ നക്സൽ ബാധിത മേഖലയാണ്.

ഇവിടങ്ങളിൽ വൈകിട്ട് 4 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും.നഗരവികസന മന്ത്രി ഗിരീഷ് ചന്ദ്ര യാദവ് ജൗന്പൂരിലാണ് മത്സരിക്കുന്നത്.

പാർലമെന്ററികാര്യ മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല-ബൈറിയയിലും, ക്യാബിനറ്റ് മന്ത്രി അനിൽ രാജ്ബർ-ശിവ്പുരിലും, സ്വതന്ത്ര ചുമതയുള്ള മന്ത്രി രവീന്ദ്ര ജൈസ്വാൾ- വടക്കൻ വാരാണസിയിലും യുവജനക്ഷേമ വകുപ്പ് മന്ത്രി നീൽകന്ത് തിവാരി-തെക്കൻ വാരാണസിയിലും ജനവിധി തേടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here