അന്താരാഷ്ട്ര വനിതാ ദിനം ; കോഴിക്കോട് വനിതാ പാര്‍ലമെന്റ്

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ പാര്‍ലമെന്റ് കോഴിക്കോട് നടന്നു. ദേശീയ വനിതാ കമ്മീഷനും കേരള വനിത കമ്മീഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വ്യത്യസ്ത മേഖലകളില്‍ പ്രഗത്ഭരായ 500 ലേറെ വനിതകൾ വനിതാ പാര്‍ലമെന്റില്‍ പങ്കെടുത്തു.

രാഷ്ട്രീയം, വിദ്യാഭ്യാസം, നിയമ പരിപാലനം, സാഹിത്യം, സിനിമ, കല, തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് സമഗ്ര ചർച്ചയാണ് വനിതാ പാര്‍ലമെൻ്റിൽ നടന്നത്. വനിതാ ദിനത്തോടനുബന്ധിച്ചു കോഴിക്കോട് ടാഗോർ ഹാളിൽ നടന്ന പരിപാടിയിൽ അതത് മേഖലയിലെ വിദഗ്ധര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് ഓണലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ 25 വര്‍ഷത്തെ വനിതാ കമ്മിഷന്റെ പ്രവര്‍ത്തനങ്ങളും മുന്നേറ്റങ്ങളും ആസ്പദമാക്കി കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ ഫോട്ടോ പ്രദര്‍ശനം, സാംസ്‌കാരിക സദസ്സ്, രാത്രി നടത്തം തുടങ്ങിയ പരിപാടികളും നടന്നു.

ജീവിത പ്രതിസന്ധികളെ അതിജീവിച്ച് സമൂഹത്തിന് മാതൃകയായ വനിതകളെ ആദരിക്കല്‍, 2021-ലെ മാധ്യമ പുരസ്‌കാര വിതരണം, മൂന്ന് വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കിയുള്ള തെരുവ് നാടകങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു. വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ പി സതീദേവി, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, സി എസ് സുജാത, ഡി ജി പി ബി സന്ധ്യ എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News