25 വർഷങ്ങൾക്ക് മുൻപ് അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ; താമരശ്ശേരി ബിഷപ്പ് റെമജിയോസ് ഇഞ്ചനാനിയൽ

സിൽവർലൈൻ പദ്ധതിയ്ക്ക് പിന്തുണയുമായി കോഴിക്കോട്ടെ പൗരസമൂഹം. മുഖ്യമന്ത്രിയെ പ്രശംസിച്ച് താമരശ്ശേരി രൂപത ബിഷപ്പ് റെമജിയോസ് ഇഞ്ചനാനിയൽ . കോഴിക്കോട് ജില്ലയിലെ വ്യത്യസ്ഥ മേഖലയിലുള്ളവർ സിൽവർലൈൻ പദ്ധതിയ്ക്ക് പിന്തുണയുമായി എത്തി. ജനസമക്ഷം സിൽവർലൈൻ പരിപാടിയിൽ പങ്കെടുത്തവരെല്ലാം പദ്ധതിയെ സ്വാഗതം ചെയ്തു. വികസന പദ്ധതികൾക്ക് എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നതായി അറിയിച്ച താമരശ്ശേരി ബിഷപ്പ് റെമജിയോസ് ഇഞ്ചനാനിയൽ മുഖ്യമന്ത്രിയെ അഭിനന്ദിച്ചു.

ഗെയിൽ പദ്ധതി, സിൽവർ ലൈൻ തുടങ്ങിയ ഓരോ വികസന പദ്ധതിയും നോക്കികാണുമ്പോൾ താൻ മനസ്സിൽ ഓർക്കാറുണ്ട് 25 വർഷങ്ങൾക്ക് മുൻപ് പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നുവെന്ന് അദ്ദേഹം വേദിയിൽ ഇരിക്കവേ പറഞ്ഞു.

വലിയ തരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് കേരളത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്നും അതിൽത്തന്നെ എടുത്തുപറയേണ്ട ഒരു പദ്ധതിയാണ് ആനക്കാംപോയിൽ പ്രദേശത്തെ തുരങ്കപാത യാഥാർഥ്യമായത്. പദ്ധതിക്കായി മുഖ്യമന്ത്രിയെ സമീപിച്ചപ്പോൾ അനുകൂലനിലപാട് കൈക്കൊണ്ടതും ബിഷപ്പ് റെമജിയോസ് ഇഞ്ചനാനിയൽ വേദിയിൽ പങ്കുവെച്ചു.

മലയോരമേഖലയിലെ വികസനത്തിന് ആനക്കാംപോയിൽ പ്രദേശത്തെ തുരങ്കപാത നെടുതൂണായി മാറുമെന്നും സിൽവർ ലൈൻ പദ്ധതി യാഥാർഥ്യമാവാനായി എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News