അമേരിക്കന്‍ എക്‌സ്പ്രസും നെറ്റ്ഫ്‌ളിക്‌സും ടിക്ക് ടോക്കും റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി

യുക്രൈൻ യുദ്ധം 12-ാം ദിനവും തുടരുന്നു. യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്ക് വിവിധ രാജ്യങ്ങളിൽ ഉപരോധമേർപ്പെടുത്തൽ തുടരുകയാണ്. ധനകാര്യ സ്ഥാപനങ്ങൾക്ക് പിന്നാലെ ഒടിടി പ്ലാറ്റ് ഫോമായ നെറ്റ്ഫ്ലിക്സും ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോകും റഷ്യയിലെ സേവനം പൂർണമായും നിർത്തി.

യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ സാഹചര്യത്തിൽ റഷ്യയിലെ തങ്ങളുടെ സേവനം നിർത്തുകയാണെന്ന് നെറ്റ്ഫ്ലിക്സ് വക്താവ് പറഞ്ഞതായി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.

യുഎസ് ക്രഡിറ്റ് കാർഡ്, പേയ്മെന്റ് ഭീമന്മാരായ അമേരിക്കൻ എക്സ്പ്രസ്സും റഷ്യയിലെ പ്രവർത്തനം നിർത്തി. റഷ്യയിലേയും ബെലാറുസിലേയും പ്രവർത്തമാണ് അമേരിക്കൻ എക്സ്പ്രസ് നിർത്തിയത്. രാജ്യത്തിന് പുറത്തുള്ള റഷ്യയുടെ ബാങ്കുകളിലും സേവനം ലഭ്യമാകില്ല.

ധനകാര്യ സേവന സ്ഥാപനങ്ങളായ വിസയും മാസ്റ്റർകാർഡും നേരത്തെ തന്നെ റഷ്യയുമായുള്ള ഇടപാടുകൾ മരവിപ്പിച്ചിരുന്നു. യു.എസ്. മൾട്ടിനാഷണൽ കമ്പനികളായ ഇവ കാർഡ് വഴിയുള്ള പണമിടപാടിലെ ആഗോള കുത്തകകളാണ്. യുക്രൈൻ അധിനിവേശത്തിന്റെ പേരിലാണ് റഷ്യയിലെ ഇടപാടുകൾ മരവിപ്പിക്കുന്നതെന്ന് ഇരു കമ്പനികളും അറിയിച്ചു.

റഷ്യൻ ബാങ്കുകൾ അനുവദിച്ച കാർഡുകൾ ഇനിമേൽ വിദേശരാജ്യങ്ങളിൽ നിഷ്‌ക്രിയമായിരിക്കുമെന്ന് രണ്ടു കമ്പനികളും അറിയിച്ചു. വിദേശത്തെ ബാങ്കുകൾ അനുവദിച്ച വിസ, മാസ്റ്റർകാർഡുകളിൽ റഷ്യയിലും ഇടപാടുകൾ നടത്താനാവില്ല.

റഷ്യയിലുള്ള ഇരുനൂറോളം ജീവനക്കാർക്ക് കാർഡുപയോഗിച്ച് ഇടപാടുകൾ നടത്താമെന്ന് മാസ്റ്റർകാർഡ് പറഞ്ഞു. കാലാവധി കഴിയുംവരെ രണ്ടു കാർഡുകളും റഷ്യയിൽ ഉപയോഗിക്കാനാകുമെന്ന് റഷ്യൻ സെൻട്രൽ ബാങ്കും എസ്‌ബെർബാങ്കും അവകാശപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News