ഞാൻ മുഖ്യമന്ത്രിയെ കാണുന്നത് ഒരു മോട്ടിവേറ്റർ ആയി; കോഴിക്കോട് രൂപത ബിഷപ്പ് വർഗീസ് ചക്കാലക്കൽ

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കോഴിക്കോട് രൂപത ബിഷപ്പ്. താൻ മുഖ്യമന്ത്രിയെ കാണുന്നത് ഒരു മോട്ടിവേറ്റർ ആയിട്ടാണെന്ന് കോഴിക്കോട് രൂപത ബിഷപ്പ് വർഗീസ് ചക്കാലക്കൽ. സിൽവർ ലൈൻ പദ്ധതിയെകുറിച്ച് വളരെ വിശദമായി അറിയുകയും വിഷയം പഠിച്ച് അത് നമ്മോട് പങ്കുവെക്കുകയും ചെയ്യുന്ന അദ്ദേഹത്തെ ഒരു മോട്ടിവേറ്റർ എന്നല്ലാതെ വേറെ എന്താണ് പറയുകയെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

കെ റെയിൽ തീർച്ചയായും ഒരു വിജയകരമായ പദ്ധതിയായിരിക്കുമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ ഈ സ്വപ്നപദ്ധതി യാഥാർഥ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് നടന്ന ജനസമക്ഷം സിൽവർലൈൻ പരിപാടിയിൽ പങ്കെടുത്തവരെല്ലാം പദ്ധതിയെ സ്വാഗതം ചെയ്തു. ജില്ലയിലെ വ്യത്യസ്ഥ മേഖലയിലുള്ളവർ സിൽവർലൈൻ പദ്ധതിയ്ക്ക് പിന്തുണയുമായി എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here