സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വിട നല്‍കി രാഷ്ട്രീയ കേരളം

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് രാഷ്ട്രീയ കേരളം വിട നല്‍കി. ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമാഅത്ത് പള്ളിയില്‍ ഖബറടക്കി. തിരക്ക് നിയന്ത്രണാതീതമായതോടെ ഖബറക്കം നേരത്തെയാക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ടൗണ്‍ഹാളില്‍ എത്തി അന്തിമോപചാരമര്‍പ്പിച്ചു.

ടൗണ്‍ഹാളിലെ പൊതുദര്‍ശനം പുലര്‍ച്ചെ 12 . 15ന് അവസാനിപ്പിച്ച് മൃതദേഹം പാണക്കാട് കുടുംബ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
പുലര്‍ച്ചെ 2. 15ന് ഖബറടക്കി. മുസ്ലിം ലീഗ് നേതാക്കള്‍ , പാണക്കാട് കുടുംബാംഗങ്ങള്‍ , സമസ്ത നേതാക്കള്‍ ഉള്‍പ്പെടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ആയിരുന്നു ഖബറടക്കം.

മലപ്പുറം ടൗണ്‍ഹാളിലെ പൊതുദര്‍ശന വേദിയില്‍ എത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരമര്‍പ്പിച്ചത്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍ , പി പ്രസാദ്, വി അബ്ദുറഹ്മാന്‍, KPCC പ്രസിഡണ്ട് K സുധാകരന്‍ MP, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങി വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നേതാക്കള്‍ ഉള്‍പ്പെടെ പതിനായിരങ്ങളാണ് പങ്കെടുത്തത്.

പിതാവ് പൂക്കോയ തങ്ങള്‍, സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്ക് അരികിലാണ് ഖബറിടം ഒരുക്കിയത്. അര നൂറ്റാണ്ടോളം കേരളത്തിലെ സാമുദായിക, രാഷ്ട്രീയ മേഖലകളില്‍ നിറ സാന്നിധ്യമായിരുന്ന തങ്ങള്‍ ഓര്‍മ്മകളിലേക്ക് മടങ്ങുമ്പോള്‍ സൗമ്യതയുടെ പ്രതിരൂപം കൂടിയാണ് നഷ്ടമാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News