‘ഹിമാലയൻ യോ​ഗി‘ അഴിമതി; ചിത്ര രാമകൃഷ്ണയെ സിബിഐ അറസ്റ്റ് ചെയ്തു

നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് (എൻഎസ്ഇ) ക്രമക്കേടിൽ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മുന്‍ മേധാവി ചിത്ര രാമകൃഷ്ണയെ സിബിഐ അറസ്റ്റ് ചെയ്തു. ശനിയാഴ്ച സിബിഐ പ്രത്യേക കോടതി ചിത്രയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് അറസ്റ്റ്.

ഇന്നലെ രാത്രി ദില്ലിയിൽ നിന്നാണ് അവരെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്കു ശേഷം സിബിഐ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. നേരത്തെ കേസില്‍ എന്‍എസ്ഇ ഗ്രൂപ്പ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിനെതിരെ ചിത്ര രാമകൃഷ്ണ സമര്‍പ്പിച്ച ഹര്‍ജിയെ സിബിഐ കോടതിയില്‍ ശക്തമായി എതിര്‍ത്തു. ഇതോടെ ചിത്രയുടെ ഹര്‍ജി കോടതി തള്ളിക്കളയുകയായിരുന്നു.

എന്‍എസ്ഇ തലവന്‍ ചിത്ര രാമകൃഷ്ണ സെബിയുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ ഹിമാലയത്തിലെ ഒരു യോഗിക്ക് കൈമാറിയതായാണ് കേസ്. കേസില്‍ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത എന്‍എസ്ഇ ഗ്രൂപ്പ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ആനന്ദ് സുബ്രമണ്യവുമായി ചിത്രയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അന്വേഷണത്തില്‍ ആനന്ദ് സുബ്രഹ്മണ്യന്‍ തന്നെയാണ് ഹിമാലയന്‍ യോഗിയെന്നും സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു. 2013ല്‍ രവിനാരായണന്‍ എന്‍എസ്ഇയുടെ തലപ്പത്തുനിന്നും വിരമിച്ചതിനുശേഷമാണ് ചിത്രാരാമകൃഷ്ണ അമരത്തെത്തുന്നത്. 2016വരെയാണ് ചിത്രരാമകൃഷ്ണ എന്‍എസ്ഇയെ നയിച്ചത്.

നേരത്തെ മൂന്ന് ദിവസത്തോളം ചിത്ര രാമകൃഷ്ണയെ സിബിഐ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ ഉത്തരങ്ങൾ നൽകിയില്ലെന്നും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയെന്നും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സിബിഐ കോടതിയിൽ അറിയിച്ചിരുന്നു.

ചിത്ര രാമകൃഷ്ണയ്ക്ക് ഉപദേശം നൽകിയ ‘ഹിമാലയത്തിലെ യോഗി’ മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും എംഡിയുടെ ഉപദേശകനുമായിരുന്ന ആനന്ദ് സുബ്രഹ്മണ്യൻ തന്നെയാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News