കെ റെയിൽ എത്രയും വേഗം നടപ്പിലാക്കേണ്ട പദ്ധതി; മലബാർ ഗ്രൂപ്പ് ചെയർമാൻ

കെ റെയിൽ കേരളത്തിൽ എത്രയും വേഗം തന്നെ നടപ്പിലാക്കേണ്ട പദ്ധതിയാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ്. ഹൈ സ്പീഡ് ട്രെയിനാണ് വേണ്ടതെന്നും എതിർക്കുന്നത് മൗഢ്യമാണെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു.

കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക അടിസ്ഥാന വികസനത്തിന് കെ റെയിൽ വളരെ അത്യാവശ്യമാണെന്നും റെയിൽവേ കൂടി വികസിച്ചാൽ ഏതൊരു രാജ്യത്തെയും പോലെ ഒരുപാട് വികസനത്തിലൂടെ മുന്നേറാൻ കേരളത്തിനും സാധിക്കുമെന്നും വികസനത്തെ എതിർക്കുക എന്ന പറയുന്നത് തെറ്റായ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരും ഒന്നായി ഒറ്റകെട്ടായി തന്നെ നിന്നുകൊണ്ട് ഈ പദ്ധതിയെ വിജയിപ്പിക്കണമെന്നും കേരളത്തിലെ മിക്ക ജനവിഭാഗങ്ങളും യാത്രയ്ക്കായി ചിലവഴിക്കുന്ന ധാരാളം സമയം ഈ പദ്ധതി വരുന്നതിലൂടെ ഇല്ലാതാകുമെന്നും പദ്ധതി യാഥാർഥ്യമായാൽ ധാരാളം പേർക്ക് തൊഴിലവസരങ്ങളും, വ്യവസായവും ,ടൂറിസം പദ്ധതികളും വർധിക്കുമെന്നും എ പി അഹമ്മദ് പറഞ്ഞു.

വികസനത്തിന്റെ വലിയൊരു കാഴ്ചപ്പാട് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് വെച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും പദ്ധതിയുമായി എത്രയും വേഗം തന്നെ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News