മദ്യപാനികളേ ഇതിലേ… മദ്യവില കൂട്ടി

മദ്യപാനികളേ ഇതിലേ…നിങ്ങള്‍ക്കൊരു നിരാശ വാര്‍ത്ത, മദ്യവില കൂട്ടി. തമിഴ്നാട്ടിലാണ് മദ്യവില കൂട്ടിയത്. 180 മില്ലിലിറ്റര്‍ കുപ്പിക്ക് 10 രൂപയും 375 മില്ലിലിറ്റര്‍ ബോട്ടിലിന് 20 രൂപയുമാണ് വര്‍ധിപ്പിച്ചത്.

പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 2020 മെയ് മാസത്തിലാണ് ഇതിന് മുന്‍പ് മദ്യവില കൂട്ടിയത്. അന്ന് പരമാവധി 20 രൂപ വരെയാണ് വര്‍ധിപ്പിച്ചത്.

ശനിയാഴ്ച ചേര്‍ന്ന തമിഴ്നാട് മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നിയന്ത്രണത്തിലാണ് സംസ്ഥാനത്ത് മദ്യവില്‍പ്പന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here