വാവാ സുരേഷ് റീലോഡഡ്; അഞ്ച് മണിക്കൂറോളം വീട്ടുകാരെ വിറപ്പിച്ച മൂര്‍ഖനെ പിടികൂടി

വാവാ സുരേഷ് റീലോഡഡ്… അഞ്ച് മണിക്കൂറോളം വീട്ടുകാരെ വിറപ്പിച്ച മൂര്‍ഖനെ പിടികൂടി സുരേഷ്. ചാരുംമൂട്ടിലെ വസ്ത്ര വ്യാപാരി മുകേഷിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ ഒളിച്ച മൂര്‍ഖനെയാണ് വാവ സുരേഷ് പിടികൂടിയത്.

രാത്രി എട്ടരയോടെയാണ് സുരേഷ് എത്തിയത്. ബൈക്ക് മൂടിയ കവര്‍ നീക്കി ഹാന്‍ഡില്‍ ചുറ്റിക്കിടന്ന പാമ്പിനെ പിടികൂടി വീട്ടുകാര്‍ നല്‍കിയ പ്ലാസ്റ്റിക് ടിന്നിലാക്കി.

പാമ്പു കടിയേറ്റുള്ള ചികിത്സ കഴിഞ്ഞ് ഇറങ്ങിയ ശേഷം അദ്ദേഹത്തിന്റെ ആദ്യത്തെ പാമ്പുപിടിത്തമായിരുന്നു ഇത്. വീട്ടുമുറ്റത്ത് രണ്ട് ബൈക്കുകള്‍ ഉണ്ടായിരുന്നു. മുകേഷിന്റെ മകന്‍ അഖില്‍ വൈകീട്ട് മൂന്നരയോടെ ബൈക്കില്‍ കയറുമ്പോഴാണ് പത്തി വിടര്‍ത്തിയ പാമ്പിനെ കണ്ടത്.

രണ്ട് വയസുള്ള ചെറിയ മൂര്‍ഖനാണെന്നും ആശുപത്രി വിട്ടശേഷം പുറത്തുപോയി ആദ്യമായാണ് പാമ്പിനെ പിടിക്കുന്നതെന്നും സുരേഷ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here