സഖാവ് പുഷ്പനെ കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു

പാർട്ടി സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി കണ്ണൂരിലെത്തിയ കോടിയേരി ബാലകൃഷ്ണൻ കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പനെ സന്ദർശിച്ചു. ചൊക്ലിയിൽ പുഷ്പന്‍റെ വീട്ടിലെത്തിയാണ് കോടിയേരി പുഷ്പനെ കണ്ടത്.

പുഷ്പന് സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് എത്താൻ കഴിഞ്ഞില്ലല്ലോ…? അതുകൊണ്ടാണ് കണ്ണൂർ വന്ന ഉടനെ ഞാൻ ഇങ്ങോട്ട് വന്നതെന്ന് കോടിയേരി പുഷ്പനോട് പറഞ്ഞു.

വീണ്ടും സെക്രട്ടറിയായി കോടിയേരി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് പുഷ്പൻ പറഞ്ഞു .

ലോകം മുഴുവൻ ഉള്ള കമ്മ്യൂണിസ്റ്റ് പോരാളികൾക്ക് പുഷ്പൻ ആവേശമാണെന്ന് സന്ദർശനത്തിനുശേഷം കോടിയേരി പറഞ്ഞു.സമയം കിട്ടുമ്പോഴെല്ലാം പുഷ്പനെ സന്ദർശിക്കാറുണ്ട് .പുഷ്പന്‍റെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ പാർട്ടിയാണ് ഏറ്റെടുത്തു നടത്തുന്നതെന്നും കോടിയേരി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here