യുക്രയ്‌നിലെ നാല്‌ നഗരങ്ങളിൽ താൽക്കാലിക വെടിനിർത്തൽ

കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി യുക്രയ്‌നിലെ നാല്‌ നഗരങ്ങളിൽ താൽക്കാലിക വെടിനിർത്തൽ. തലസ്ഥാന നഗരമായ കീവിലും തുറമുഖ നഗരമായ മരിയുപോളിലും വെടിനിർത്തൽ ബാധകമാണ്‌.

ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്ന സൂമി, ഖാർക്കീവ്‌ നഗരങ്ങളിലും വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്‌. സാധാരണക്കാരെ ഒഴിപ്പിക്കാൻ മനുഷ്യത്വ ഇടനാഴി നിർമിക്കാനും ധാരണയുണ്ട്‌. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക്‌ 12:30 മുതലാണ്‌ വെടിനിർത്തൽ നിലവിൽ വരിക.

അതേസമയം, സുമിയില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാന്‍ ശ്രമം തുടരുകയാണ്. രക്ഷാദൗത്യം ഏകോപിപ്പിക്കാന്‍ എംബസി ഉദ്യോഗസ്ഥര്‍ പോള്‍ട്ടോവയില്‍ എത്തി, നഗരം വിടാന്‍ തയ്യാറായിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here