പലസ്തീനിലെ ഇന്ത്യൻ അംബാസിഡർ എംബസി ആസ്ഥാനത്ത് മരിച്ച നിലയിൽ

പലസ്തീനിലെ ഇന്ത്യൻ അംബാസിഡർ മുകുൾ ആര്യയെ മരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. റാമല്ലയിലെ ഇന്ത്യൻ മിഷനിൽ ആണ് മുകുൾ ആര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

2008 ബാച്ച് ഐഎഫ്എസ് ഓഫീസറാണ് മുകുൾ ആര്യ. ഉദ്യോഗസ്ഥന്റെ മരണത്തിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ അനുശോചനം അറിയിച്ചു. ആര്യയുടെ മരണം ഞെട്ടലോടെയാണ് ഉൾക്കൊള്ളുന്നതെന്ന് പലസ്തീൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. മുകുൾ ആര്യയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അതേസമയം, നേരത്തെ വിദേശകാര്യ മന്ത്രാലയത്തിൽ പ്രവർത്തിച്ചിട്ടുള്ള മുകുൾ പാരിസിൽ യുനൊസ്കോയിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. കാബൂളിലും മോസ്ക്കോയിലും ഇന്ത്യൻ എംബസിയിൽ ജോലി ചെയ്തിട്ടുണ്ട്. ഡൽഹി സർവകലാശാലയിലും ജെഎൻയുവിലും സാമ്പത്തിക ശാസ്ത്രം പഠിച്ച ശേഷം 2008ലാണ് അദ്ദേഹം വിദേശകാര്യ സർവീസിൽ ചേർന്നത്. ഡൽഹി സ്വദേശിയാണ്. മരണ കാരണമോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തു വന്നിട്ടില്ല. പലസ്തീൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News