ഐഎസ്എൽ ലീഗ് വിന്നേഴ്‌സ് ഷീൽഡ് ആര് സ്വന്തമാക്കും എന്ന് ഇന്ന് അറിയാം

ഐഎസ്എൽ ലീഗ് വിന്നേഴ്‌സ് ഷീൽഡ് ആര് സ്വന്തമാക്കും എന്ന് ഇന്ന് അറിയാം. എ.ടി.കെ മോഹൻ ബഗാൻ -ജംഷഡ്പൂർ എഫ്‌സി പോരാട്ടം രാത്രി 7:30 ന് ഫറ്റോർദ സ്റ്റേഡിയത്തിൽ നടക്കും.  ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ മോഹൻ ബഗാൻ 2-1ന് ജംഷദ്പൂരിനോട് തോറ്റിരുന്നു.

അതിനാൽ ലീഗ് വിന്നേഴ്‌സ് ഷീൽഡ് ഉയർത്താൻ ജംഷദ്പൂദിനെ രണ്ടോ അതിലധികമോ ഗോളുകൾക്ക് മോഹൻ ബഗാന് ഇന്ന് തോൽപ്പിക്കണം. ഒരു ജയമോ സമനിലയോ ഓവൻ കോയിൽ പരിശീലിപ്പിക്കുന്ന ജംഷദ്പൂർ ടീമിന് ഒന്നാം സ്ഥാനവും ഷീൽഡും നൽകും.

അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിലും ജംഷദ്പുർ വിജയിച്ചു. 19 കളിയിൽ നിന്ന് മൊത്തം 40 പോയിന്റുകൾ നേടിയ ജംഷെദ്പുർ പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.ജുവാൻ ഫെറാൻഡോ പരിശീലകനായ എ.ടി.കെ മോഹൻ ബഗാൻ കഴിഞ്ഞ 15 മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല. നടപ്പ് സീസണിൽ 19 മത്സരങ്ങളിൽ നിന്ന് 37 പോയിന്റാണ് എ.ടി.കെ യ്ക്ക് ഉള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News