KSRTC ബസിൽ യുവതി അതിക്രമത്തിന് ഇരയായ സംഭവം: ഇന്ന് തന്നെ അച്ചടക്ക നടപടി ഉണ്ടാകും

കോഴിക്കോട് സ്വദേശിനി അധ്യാപികയ്ക്ക് നേരെ ബസ്സില്‍ അപമര്യതയായി പെരുമാറിയ സംഭവത്തില്‍ ഇന്ന് തന്നെ അച്ചടക്ക നടപടി ഉണ്ടാകും. പ്രാഥമിക അന്വേണത്തില്‍ കണ്ടക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.  ഇന്ന് തന്നെ അച്ചടക്ക നടപടിയ്ക്ക് എംഡിയോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. സംഭവത്തില്‍ കണ്ടക്ടര്‍ വീഴ്ച സമ്മതിച്ചിരുന്നു.

അതേസമയം കെ എസ് ആർ ടി സി ബസിൽ യുവതി അതിക്രമത്തിന് ഇരയായ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. ബസ് കണ്ടക്ടർക്കെതിരെയും മോശമായി പെരുമാറിയ ആൾക്കെതിരേയുമാണ് കേസ്.

യുവതിയുടെ പരാതിയിൽ നടക്കാവ് പൊലീസാണ് കേസെടുത്തത്. സംഭവത്തിൽ കെ എസ് ആർ ടി സി – എം ഡിയോട് അന്വേഷിച്ച് റിപ്പോർട്ട് തരാൻ ഗതാഗതമന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേയ്ക്കുള്ള യാത്രക്കിടെയാണ് യുവതി കെ എസ് ആർ ടി സി ബസിൽ വെച്ച് അതിക്രമത്തിനിരയായത്. കോഴിക്കോട് നടക്കാവ് പൊലീസിൽ യുവതി നൽകിയ പരാതിയിൽ കേസെടുത്തു.

ലൈംഗികാതിക്രമം നടത്തിയ സഹയാത്രക്കാരനെയും ബസ് കണ്ടക്ടറേയും പ്രതിയാക്കിയാണ് കേസ്. സർക്കാർ ജീവനക്കാരനായ കണ്ടക്ടർ ഡ്യൂട്ടിയിലിരിക്കെ കൃത്യനിർവണത്തിൽ വീഴ്ച വരുത്തിയതിനാണ് കേസെടുത്തത്. മോശം അനുഭവം ഉണ്ടായ ശേഷം കണ്ടക്ടറോട് പരാതി പറഞ്ഞിട്ടും കൃത്യമായ നടപടി സ്വീകരിക്കാൻ തയ്യാറായില്ലെന്ന് യുവതി പറഞ്ഞിരുന്നു.

യുവതിയോട് മാപ്പ് പറയാൻ തയ്യാറാണെന്ന് കണ്ടക്ടർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഇടപെട്ട ഗതാഗതമന്ത്രി ആന്റണി രാജു യുവതിയുമായി ഫോണിൽ സംസാരിച്ചിരുന്നു. കണ്ടക്ടറുടെ ഭാഗത്തുനിന്നും തെറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.

KSRTC മാനേജിംഗ് ഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് തരാനും മന്ത്രി ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി ഉണ്ടാകും. ഞായറാഴ്ച രാത്രി രണ്ടരയോടെയാണ് കെ എസ് ആർ ടി സി ബസിൽ വെച്ച് യാത്രക്കാരിയായ യുവതിയ്ക്ക് ദുരനുഭവം ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here