യുക്രൈനില്‍ കടന്നാക്രമണം ശക്തമാക്കുന്ന റഷ്യക്കെതിരെ കൂടുതല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് അമേരിക്ക. ഇതിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്ക നിര്‍ത്തിവെച്ചേക്കും.
ഇതുവരെ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളൊന്നും റഷ്യ പരിഗണിക്കാത്ത സാഹചര്യത്തിലാണ് ആഗോള എണ്ണ വിതരണത്തെത്തന്നെ സാരമായി ബാധിക്കുന്ന റഷ്യന്‍ എണ്ണ വിലക്കിലേക്ക് അമേരിക്കയും പശ്ചാത്ത്യ രാജ്യങ്ങള്‍ കടന്നിരിക്കുന്നത്.
റഷ്യയുടെ ഏറ്റവും വലിയ വരുമാന ഉറവിടമായ എണ്ണ വിപണനം തടയാന്‍ പശ്ചാത്ത്യ രാജ്യങ്ങളോട് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബും ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യന്‍ എണ്ണയ്ക്കും ഗ്യാസിനും യുക്രൈനിയന്‍ ചോരയുടെ ഗന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്ക നിര്‍ത്താലാക്കിയാല്‍ റഷ്യന്‍ സമ്പത്ഘടനയെ തന്നെ അത് രൂക്ഷമായി ബാധിക്കും.അതേസമയം,100ലധികം വരുന്ന റഷ്യന്‍ വ്യവസായികളുടെ ന്യൂസിലാന്‍റിലെ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിച്ചതായി പ്രധാനമന്ത്രി ജസീന്താ ആര്‍ദന്‍ അറിയിച്ചു. എന്നാൽ കൂടുതല്‍ ആഗോള കമ്പനികളും റഷ്യയ്ക്കെതിരെ ബഹിഷ്ക്കരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഒടിടി പ്ളാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ്, മൊബൈല്‍ ആപ്ളിക്കേഷനായ ടിക് ടോക്ക് എന്നിവയും റഷ്യയിലെ തങ്കളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.