സ്കൂൾ വിദ്യാർത്ഥികൾ ഭാരതീയ തീരസംരക്ഷണ സേനയുടെ കപ്പൽ സന്ദർശിച്ചു

ഭാരതീയ തീരസംരക്ഷണ സേനയുടെ ആഭിമുഖ്യത്തിൽ യുവാക്കളെ സായുധ സേനകളിൽ ചേരാൻ നടത്തുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി കണ്ണൂർ കെഎംജെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 40 വിദ്യാർത്ഥികൾ തീരസംരക്ഷണ സേനയുടെ സാരഥി എന്ന കപ്പൽ സന്ദർശിച്ചു.

യുവാക്കളെ ദേശീയതാബോധത്തോടെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുക, യുവ മനസ്സുകളെ അച്ചടക്കത്തോടെയുള്ള ജീവിതം നയിക്കാൻ പ്രചോദിപ്പിക്കുക, ദേശീയ താൽപര്യങ്ങൾക്കു സംഭാവനകൾ നൽകുന്ന ഭാവി തലമുറകളെ വാർത്തെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളൊടെ തീരസംരക്ഷണ സേന തുടർച്ചയായ ഇത്തരം സമ്പർക്ക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

ഭാരതീയ തീരസംരക്ഷണസേനയുടെ ഘടനയെക്കുറിച്ചും അതിന്റെ പ്രവർത്തന രീതികളെക്കുറിച്ചും, ആയുധശേഷിയെക്കുറിച്ചും സന്ദർശനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel