ടി.ദാമോദരൻ പുരസ്കാരം ജിയോ ബേബിയ്ക്ക്

മികച്ച രാഷ്ടീയ സിനിമക്കുള്ള പ്രഥമ ടി.ദാമോദരൻ മാസ്റ്റർ പുരസ്കാരത്തിന് ” ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ” എന്ന സിനിമയുടെ രചയിതാവും സംവിധായകനുമായ ജിയോ ബേബി തിരഞ്ഞെടുക്കപ്പെട്ടു . 10001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് സമ്മാനം .

2021 ൽ പുറത്തിറങ്ങിയ സിനിമകളിൽ നിന്നുമാണ് മികച്ച രാഷ്ട്രീയ സിനിമയെ തിരഞ്ഞെടുത്തത്. ടി. ദാമോദരൻ ഫൗണ്ടേഷന് വേണ്ടി കഥാകൃത്ത് വി ആര്‍ സുധീഷ്, തിരക്കഥാകൃത്ത് ദീദി ദാമോദരൻ , കവിയും ചിത്രകാരനുമായ പോൾ കല്ലാനോട്, ചലച്ചിത്ര നിരൂപകനായ പ്രേംചന്ദ്,  എന്നിവർ അംഗങ്ങളായ ജൂറിയാണ് സിനിമ തിരഞ്ഞെടുത്തത്. മലയാള സിനിമയിൽ ലിംഗരാഷ്ട്രീയത്തിന്റെ ഉൾക്കാഴ്ചകൾ കൊണ്ട് തിരുത്തുകൾക്ക് വഴിയൊരുക്കിയ സിനിമയാണ് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന് ജൂറി വിലയിരുത്തി.

ടി.ദാമോദരൻ മാസ്റ്ററുടെ പത്താം ഓർമ്മവർഷത്തോടനുബന്ധിച്ച് മാർച്ച് 27 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News