കോട്ടയത്ത് യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ കോട്ടയത്ത് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം സ്വദേശി ബെന്നിയെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം യുവതികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പിങ്ക് പൊലീസാണ് ബെന്നിയെ പിടികൂടിയത്. ഇയാളെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു.

ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പൊതുസ്ഥലത്ത് നടന്നുപോവുകയായിരുന്ന യുവതികളോട് പ്രതി അസഭ്യം പറയുകയും കടന്ന് പിടിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് യുവതികള്‍ ബഹളം വയ്ക്കുകയും പിങ്ക് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വെസ്റ്റ് പൊലീസ് അറിയിച്ചു.

പൊലീസ് കണ്‍ട്രോള്‍ റൂം സംഘം, സ്‌പൈഡര്‍ പട്രോളിങ് സംഘം എന്നിവരുടെ സഹായത്തോടെയാണ് പിങ്ക് പൊലീസെത്തി പ്രതിയെ പിടികൂടിയത്. കോട്ടയം നഗരത്തില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം വര്‍ദ്ധിക്കുകയാണെന്നും എന്തെങ്കിലും സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അറിയിക്കണമെന്നും പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here